city-gold-ad-for-blogger

Ukraine War | യുക്രൈന് ഇത് കണ്ണീരിന്റെ ക്രിസ്മസ്; നല്ല നാളുകളിലും യുദ്ധം അവസാനിപ്പിക്കില്ലെന്ന് റഷ്യ

കീവ്: (www.kasargodvartha.com) ഈ വര്‍ഷം ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. അതിനിടെ, തലസ്ഥാനമായ കീവിലെ ഷെവ്ചെങ്കിവ്സ്‌കി ജില്ലയില്‍ വലിയ സ്ഫോടന ശബ്ദം കേട്ടു. നഗരത്തിലെ മേയര്‍ വിറ്റാലി ക്ലിച്ച്‌കോ ബുധനാഴ്ച തന്റെ ടെലിഗ്രാം ചാനലില്‍ ജില്ലയിലെ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറുവശത്ത്, ക്രിസ്മസിന് നടുവിലും യുദ്ധം തുടരുന്നതിനെക്കുറിച്ച് റഷ്യ വ്യക്തമാക്കി. ഇതെല്ലാം വ്യക്തമാക്കുന്നത് യുക്രൈനിത് കണ്ണീരിന്റെ ക്രിസ്മസ് ആയിരിക്കുമെന്നാണ്.
            
Ukraine War | യുക്രൈന് ഇത് കണ്ണീരിന്റെ ക്രിസ്മസ്; നല്ല നാളുകളിലും യുദ്ധം അവസാനിപ്പിക്കില്ലെന്ന് റഷ്യ

ക്രിസ്മസിന് റഷ്യ തങ്ങളുടെ സൈന്യത്തെ യുക്രൈനില്‍ നിന്ന് പിന്‍വലിക്കാന്‍ തുടങ്ങണമെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ക്രിസ്മസിന് നടുവിലും യുദ്ധം അവസാനിപ്പിക്കില്ലെന്ന് റഷ്യ ബുധനാഴ്ച അറിയിച്ചു. യുക്രെയ്‌നും റഷ്യയും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ രാജ്യങ്ങളാണ്. 1.5 ദശലക്ഷത്തിലധികം വരുന്ന തുറമുഖ നഗരത്തിലെ താപനിലയിലെ ഇടിവ് വൈദ്യുതി സൗകര്യങ്ങളെ ബാധിച്ചതിനാല്‍ ശനിയാഴ്ച ഉക്രെയ്‌നിലെ ഒഡെസയില്‍ ഇരുട്ടായിരുന്നു. വൈദ്യുതി ഇല്ലാതെ ജനം വലഞ്ഞു.

ഊര്‍ജ സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് മാസങ്ങളെടുക്കുമെന്നതിനാല്‍ ഒഡെസയിലെ സ്ഥിതി വളരെ ബുദ്ധിമുട്ടാണെന്ന് യുക്രേനിയന്‍ പ്രസിഡന്റ് തന്റെ രാത്രി പ്രസംഗത്തില്‍ പറഞ്ഞു. ഇറാനിയന്‍ നിര്‍മ്മിത ഡ്രോണുകളുടെ ആക്രമണത്തില്‍ രണ്ട് ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളെ തകര്‍ത്തുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഇതിനെല്ലാം പുറമെ, കുടിയേറ്റവും പട്ടിണിയും മറുവശത്ത് ദുരിതം തീര്‍ക്കുന്നു. അതിനിടെ ക്രിസ്മസ് ലളിതമായി ആഘോഷിച്ച് മിച്ചം വരുന്ന പണം യുക്രൈന് നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും വലിയ പ്രയാസങ്ങള്‍ക്ക് നടുവില്‍ തന്നെയാണ് യുക്രൈന്‍ ജനത. കഴിഞ്ഞ വര്‍ഷം വര്‍ണാഭവമായി ക്രിസ്മസ് ആഘോഷിച്ച നാടാണ് ഇപ്പോള്‍ കെടുതിയിലായിരിക്കുന്നത്.

Keywords:  Latest-News, World, Top-Headlines, Ukraine War, Russia, War, Christmas Celebration, Christmas, Russia says Christmas ceasefire 'not on agenda' as US missile systems will be on 'target'.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia