Killed | യുക്രൈന് സമീപമുള്ള റഷ്യന്‍ സൈനിക പരിശീലന മൈതാനത്തില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരിക്കേറ്റു
മോസ്‌കോ: (www.kasargodvartha.com) യുക്രൈന്‍ അതിര്‍ത്തിക്ക് സമീപമുള്ള റഷ്യന്‍ സൈനിക പരിശീലന മൈതാനത്തില്‍ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കുപടിഞ്ഞാറന്‍ ബെല്‍ഗൊറോഡ് മേഖലയില്‍ ശനിയാഴ്ചയാണ് ഭീകരാക്രമണം നടന്നതെന്ന് മന്ത്രാലയം അറിയിച്ചു. റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് വിവരം പുറത്തുവിട്ടത്.
മുന്‍ സോവിയറ്റ് യൂനിയന്‍ രാജ്യത്ത് നിന്നുള്ള രണ്ട് പൗരന്മാര്‍ പരിശീലനത്തിനിടെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇരുവരും വെടിവെപ്പില്‍ കൊല്ലപ്പെട്ടുവെന്നും സര്‍കാര്‍ വാര്‍ത്താ ഏജന്‍സികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഒക്ടോബര്‍ 15 ന്, ഒരു സിഐഎസ് രാജ്യത്തെ രണ്ട് പൗരന്മാര്‍ ബെല്‍ഗൊറോഡ് മേഖലയിലെ പടിഞ്ഞാറന്‍ സൈനിക ജില്ലയുടെ പരിശീലന മേഖലയില്‍ ഭീകരപ്രവര്‍ത്തനം നടത്തിയെന്ന് പ്രസ്താവനയില്‍ പറയുന്നു. സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന റിപബ്ലികുകള്‍ക്കാണ് സിഐഎസ് എന്ന് പറയുന്നത്.
യുക്രൈനിലെ പ്രത്യേക സൈനിക നീക്കത്തിനായി, സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനത്തിനിടെയാണ് ആക്രമണമുണ്ടായതെന്നും മന്ത്രാലയം അറിയിച്ചതായി പ്രസ്താവനയിലുണ്ട്. സെപ്തംബര്‍ 21 ന് നിര്‍ബന്ധിത സൈനികപ്രവര്‍ത്തനം നടപ്പാക്കിയ ശേഷം 200,000-ത്തിലധികം ആളുകള്‍ റഷ്യന്‍ സായുധ സേനയിലേക്ക് ചേര്‍ന്നെന്നാണ് കണക്കുകള്‍ പറയുന്നത്.
Keywords: news,World,international,Ukraine,Russia,Killed,Injured,Attack,Top-Headlines, Russia says 11 killed in shooting at military base in Belgorod