city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇറാന്‍-യുഎസ് സംഘര്‍ഷം; ബാഗ്ദാദിനടുത്തുള്ള സൈനിക വിമാനത്താവളത്തിലേക്ക് റോക്കറ്റാക്രമണം, ഇറാഖി വ്യോമസേനയിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ബാഗ്ദാദ്: (www.kasargodvartha.com 13.01.2020) ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം തുടരവെ വീണ്ടും ബാഗ്ദാദിനടുത്തുള്ള സൈനികവിമാനത്താവളത്തിലേക്ക് റോക്കറ്റാക്രമണം. അല്‍-ബലാദ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ആറ് റോക്കറ്റുകള്‍ പതിച്ചത്. സഖ്യസേനയിലെ സൈനികരും യുഎസ് സൈന്യവും തമ്പടിച്ചിരുന്ന അല്‍-ബലാദ് വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്. അമേരിക്കന്‍ സൈനികരാരും കൊല്ലപ്പെട്ടതായി വിവരമില്ല. എന്നാല്‍ ഇറാഖി വ്യോമസേനയിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

ആക്രമണം നടത്തിയത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇറാന്‍ സൈന്യം നേരിട്ടാണോ അതോ ഇറാനോട് കൂറ് പുലര്‍ത്തുന്ന ഇറാഖിലെ സൈനികയുദ്ധഗ്രൂപ്പായ ഹഷെദ് അല്‍-ഷാബിയാണോ ആക്രമണം നടത്തിയതെന്ന കാര്യവും സംശയമാണ്. ഇരുവിഭാഗവും റോക്കറ്റാക്രമണത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അല്‍-ബലാദ് വിമാനത്താവളത്തില്‍ പതിച്ച ആറ് റോക്കറ്റുകളും കത്യുഷ റോക്കറ്റുകളാണ് എന്ന് സഖ്യസേന സ്ഥിരീകരിക്കുന്നു.

ഇറാന്‍-യുഎസ് സംഘര്‍ഷം; ബാഗ്ദാദിനടുത്തുള്ള സൈനിക വിമാനത്താവളത്തിലേക്ക് റോക്കറ്റാക്രമണം, ഇറാഖി വ്യോമസേനയിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: News, World, Military, Iran-US-Clash, Injured, Attack, Rockets hit Iraq military base near Baghdad 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia