city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യയിലെ വരള്‍ച്ചക്ക് കാരണം യൂറോപ്പിലുണ്ടാകുന്ന മലിനീകരണം: ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: (www.kasargodvartha.com 22.04.2017) ഇന്ത്യയിലെ വരള്‍ച്ചക്ക് കാരണം യൂറോപ്പിലുണ്ടാകുന്ന മലിനീകരണമെന്ന് റിപ്പോര്‍ട്ട്. ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

യൂറോപ്പിലെ കല്‍ക്കരി പ്ലാന്റുകളില്‍ നിന്നുള്ള സള്‍ഫര്‍ ഡയോക്‌സൈഡ് ഹൃദയ-ശ്വാസ കോശ രോഗങ്ങള്‍, ആസിഡ് മഴ തുടങ്ങിയവയ്ക്ക് കാരണമാകുകയും സസ്യങ്ങളുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരീക്ഷത്തെ തണുപ്പിക്കുന്ന സള്‍ഫേറ്റ് വികിരണങ്ങള്‍ സൂര്യപ്രകാശത്തെ ശൂന്യകാശത്തേക്ക് പ്രതിഫലിപ്പിക്കുകയും ഇതിന്റെ ഫലമായി സൂര്യതാപം വടക്കന്‍ അര്‍ദ്ധഗോളത്തില്‍ നിന്ന് തെക്ക് ഭാഗത്തേക്ക് എത്തുകയും ഇത് ഇന്ത്യന്‍ ഉഷ്ണമേഖല മഴക്കാടുകളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ വരള്‍ച്ചക്ക് കാരണം യൂറോപ്പിലുണ്ടാകുന്ന മലിനീകരണം: ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്ത്

ഉത്തരാര്‍ദ്ധഗോളത്തിലെ വ്യവസായ മേഖകളില്‍ നിന്നുള്ള മാലിന്യം പുറം തള്ളുന്നതിനെ തുടര്‍ന്ന് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ 40 ശതമാനത്തോളം നാശം സംഭവിച്ചതായും യൂറോപ്പിലെ മലിനീകരണം ഇന്ത്യയിലെ 130 കോടി ജനങ്ങളെ ബാധിക്കുന്ന വന്‍ പ്രകൃതി ദുരന്തത്തിന് കാരണമാകുമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Report says that european Pollution causes to Indian Drought
Keywords: New Delhi, India, Waste, Report, Acid Rain, Drought, Europe, Study, Diseases, Environment, Plants, Sun, Hot, People, Nature, Disaster, Industry.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia