city-gold-ad-for-blogger

അമേരിക്കന്‍ ബോംബാക്രമണം: അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐ എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്ന് എന്‍ ഐ എ

ന്യൂഡല്‍ഹി: (www.kasargodvartha.com 19.04.2017) അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറില്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ 13 ഇന്ത്യന്‍ ഐ എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് എന്‍ ഐ എ വ്യക്തമാക്കിയിരിക്കുന്നത്.

ആക്രമണം നടക്കുന്ന സമയത്ത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നാംഗര്‍ഹാറില്‍ ഉണ്ടായിരുന്നതായും അഞ്ചിലേറെ മലയാളി ഐ എസ് ഭീകരര്‍ കൊല്ലപ്പെട്ടതായും മുമ്പ് തന്നെ സൂചന ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നും കാണാതായവര്‍ ഉള്‍പ്പെടെ നംഗര്‍ഹാറില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചിരുന്നുവെങ്കിലും ആക്രമണത്തിന് ശേഷം ഇവരെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ആക്രമണത്തില്‍ ഐ എസില്‍ ചേരാന്‍ പോയ 13 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി ഒരു അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

അമേരിക്കന്‍ ബോംബാക്രമണം: അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐ എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്ന് എന്‍ ഐ എ

ഒരാഴ്ച മുമ്പ് അഫ്ഗാനിലെ നംഗര്‍ഹാര്‍ മേഖലയിലെ ഐഎസ് ക്യാമ്പില്‍ ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജി ബി യു43 ബി ഉപയോഗിച്ച് അമേരിക്ക നടത്തിയ ആക്രമണത്തില്‍ 90 ലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഐ എസില്‍ ചേരാന്‍ പോയ 13 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വന്നത്.

ആക്രമണ മേഖലയിലെ ഐ എസ് കമാന്‍ഡര്‍മാരായിരുന്ന മുഹമ്മദ്, അല്ലാ ഗുപ്ത എന്നിവര്‍ ഇന്ത്യക്കാരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Summary: Report saying 13 Indian IS terrorist died; NIA dint verified it
Keywords: New Delhi, News, Murder, India, Attack, Report, Kerala, Bomb, NIA, IS, Keralites, America, Afghanistan, Indians, Information, News Agency, Terrorists.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia