പ്രകൃതി പ്രതിഭാസങ്ങളെ പ്രീതിപ്പെടുത്തി പ്രതിരോധിക്കാന്‍ ബാലബലി? ബലി നല്‍കപ്പെട്ട 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി
Aug 29, 2019, 07:15 IST
ലിമ: (www.kasargodvartha.com 29.08.2019) ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ നിന്ന് കണ്ടെത്തിയത് ബലി നല്‍കപ്പെട്ട 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍. 12 മുതല്‍ 14ാം നൂറ്റാണ്ട് വരെ പെറുവില്‍ നിലനിന്നിരുന്ന ചിമു നാഗരികസംസ്‌കാരത്തില്‍ ബലി അര്‍പ്പിക്കപ്പെട്ട കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങളാാണ് വടക്കന്‍ തീരത്ത് നിന്ന് കണ്ടെടുത്തത്.
പ്രകൃതി പ്രതിഭാസങ്ങളെ പ്രീതിപ്പെടുത്തി പ്രതിരോധിക്കാനാണ് ബാലബലി നടത്തിയതെന്ന് സംശയിക്കപ്പെടുന്നു. നാല് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളെയാണ് കടലിന് അഭിമുഖമായി ബലി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മുതല്‍ ഹ്യുവാന്‍ചാകോ മേഖലയില്‍ ഖനനം നടത്തുന്ന ഗവേഷകരാണ് ബാലബലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരുന്നതെന്ന് പുരാവസ്തുഗവേഷകര്‍ അറിയിച്ചു.
Keywords: World, News, Children, South america, Peru, Lima, Remains Of 227 Sacrificed Children Found In Peru