Disaster | യുഎസില്‍ കനത്ത നാശം വിതച്ച് ഹെലീന്‍ ചുഴലിക്കാറ്റ്; 191 പേരുടെ ജീവന്‍ അപഹരിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കും
● ശക്തമായ മഴയ്ക്ക് കാരണമായി.
● 225 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച് കാറ്റ്.
● 450 റോഡുകള്‍ വെള്ളത്തില്‍ മുങ്ങി.
● ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
യുഎസ്: (KasargodVartha) ഹെലീന്‍ ചുഴലിക്കാറ്റും (Hurricane Helene) തുടര്‍ന്നുണ്ടായ പ്രളയവും അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 191 പേരുടെ ജീവന്‍ അപഹരിച്ചു. നോര്‍ത്ത് കരോലിനയില്‍ (North Carolina) മാത്രം 95 പേര്‍ മരണപ്പെട്ടു. സൗത്ത് കരോലിനയില്‍ (South Carolina) 39, ജോര്‍ജിയയില്‍ (Georgia) 25, ഫ്‌ലോറിഡയില്‍ (Florida) 19 ടെന്നസിയില്‍ (Tennessee) 11, വിര്‍ജിനിയയില്‍ (Virginia) 2 എന്നിങ്ങനെയാണ് മരണസംഖ്യ. വരും ദിവസങ്ങളില്‍ മരണസംഖ്യ ഏറുമെന്നും റിപ്പോര്‍ട്ടികളില്‍ പറയുന്നു.
ഫ്‌ലോറിഡയിലെ ബിഗ് ബെന്‍ഡ് പ്രദേശത്ത് കരതൊട്ട ഹെലീന്‍, ജോര്‍ജിയ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, ടെന്നസി എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് കാരണമായി. 225 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റ് വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.
ഏകദേശം 1287 കിലോമീറ്റര്‍ ദൂരത്തേക്ക് വ്യാപിച്ച ചുഴലിക്കാറ്റ്, തെക്കുകിഴക്കന്‍ യുഎസിലെ ജീവിതത്തെ തകിടം മറിച്ചു. 600-ലധികം പേര്‍ കാണാതായിട്ടുണ്ട്. നോര്‍ത്ത് കരോലിനയിലും സൗത്ത് കരോലിനയിലും 450 റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. 20 ലക്ഷത്തിലധികം ആളുകള്‍ വൈദ്യുതിയില്ലാതെ കഴിയുന്നു. കാറ്റഗറി 4 ചുഴലിക്കാറ്റ് എന്ന നിലയില്‍ ഹെലീന്‍ വളരെ അപകടകാരിയായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഫ്‌ളോറിഡയിലെ ബിഗ് ബെന്‍ഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലന്‍ കരതൊട്ടത്. ഇതിന്റെ പ്രഭാവം മൂലം ജോര്‍ജിയ, നോര്‍ത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. 225 കി.മീ വേഗതയില്‍ വീശിയടിച്ച ഹെലീന്‍ ചുഴലിക്കാറ്റ് യുഎസില്‍ കനത്ത നാശം വിതച്ചാണ് ഹെലന്‍ ചുഴലിക്കാറ്റ് കടന്ന് പോകുന്നതെന്നും അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫ്‌ലോറിഡ, ജോര്‍ജിയ, നോര്‍ത്ത് കരോലിനയുടെ ചില ഭാഗങ്ങള്‍, ടെന്നസി എന്നീ സംസ്ഥാനങ്ങളിലൂടെ ഏതാണ്ട് 1287 കിലോമീറ്റര്‍ ദൂരമാണ് ഹെലന്‍ ചുഴലിക്കാറ്റ് വീശിയടിക്കുകയെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.
#HurricaneHelene #USDisaster #NaturalDisaster #ClimateChange #RescueOperations
Intense flooding from Hurricane Helene surged through this Tennessee home, driving a family into the attic for safety before they were rescued. pic.twitter.com/VrzypC1ANs
— AccuWeather (@accuweather) October 2, 2024