city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan | മാസപ്പിറവി കണ്ടു; ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം തിങ്കളാഴ്ച

റിയാദ്: (KasargodVartha) റമദാന്‍ മാസപ്പിറവി ദൃശ്യമായതിനാൽ ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച റമദാൻ വ്രതത്തിന് തുടക്കമാകുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതര്‍ അറിയിച്ചു. സഊദി അറേബ്യ, യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്വര്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ച ശഅബാന്‍ 29 പൂര്‍ത്തീകരിച്ച് തിങ്കളാഴ്ച നോമ്പ് ആരംഭിക്കുന്നത്.
  
Ramadan | മാസപ്പിറവി കണ്ടു; ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭം തിങ്കളാഴ്ച

നഗ്‌ന നേത്രങ്ങൾ കൊണ്ടോ ദൂരദർശനിയിലൂടെയോ മാസപ്പിറവി ദർശിച്ചാൽ വിവരം അടുത്തുള്ള കോടതിയെയോ അനുബന്ധ കേന്ദ്രങ്ങളെയോ അറിയിക്കാനായിരുന്നു നിർദേശം. അതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടെയും മാസപ്പിറവി നിരീക്ഷണം നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു.

മാസങ്ങളിൽ വെച്ചേറ്റവും വിശുദ്ധമായ റമദാൻ പുണ്യങ്ങളുടെ പൂക്കാലമെന്നാണ് അറിയപ്പെടുന്നത്. പകല്‍ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിച്ചും ആരാധന കർമങ്ങൾ കൊണ്ട് സജീവമായും ഇസ്‌ലാം മത വിശ്വാസികൾ ഒരു മാസക്കാലം കഴിച്ചു കൂട്ടും. സമൂഹ നോമ്പുതുറയും ദാന ധര്‍മങ്ങളുമായി ഉദാരതയുടെ മാസമായാണ് മുസ്‍ലിംകള്‍ റമദാനെ കാണുന്നത്.

  

Keywords: News, Top-Headlines, Ramadan, World, World-News, Gulf, Gulf-News, Ramadan fasting begins in Gulf countries on Monday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia