'പുടിൻ ഹിറ്റ്‌ലറാണ്'; യുക്രൈനിലെ പുടിന്റെ യുദ്ധത്തിനെതിരെ പ്രതിഷേധവുമായി റഷ്യക്കാർ തന്നെ രംഗത്ത്; രാജ്യത്തിന് പുറത്തും എതിർപ്പ്
Feb 25, 2022, 15:03 IST
മോസ്‌കോ: (www.kasargodvartha.com 25.02.2022) പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ മോസ്കോയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നൂറുകണക്കിന് റഷ്യക്കാർ പ്രതിഷേധിച്ചു. 'പുടിൻ പുതിയ ഹിറ്റ്‌ലറാണ്' എന്ന മുദ്രാവാക്യവും പ്രതിഷേധക്കാർ ഉയർത്തി. പുടിൻ തന്റെ സൈനികരെ യുക്രെയ്‌നിലേക്ക് അയച്ച് മണിക്കൂറുകൾക്ക് ശേഷം തന്നെ രാജ്യത്തുടനീളമുള്ള ഒരു വിഭാഗം റഷ്യക്കാർ അദ്ദേഹത്തിന്റെ നടപടികൾക്കെതിരെ തെരുവിലിറങ്ങി.
വ്യാഴാഴ്ച വൈകുന്നേരം മോസ്കോയുടെ മധ്യഭാഗത്ത് 1,000-ത്തിലധികം ആളുകൾ ഒത്തുകൂടി 'യുദ്ധം വേണ്ട!' എന്ന മുദ്രവാക്യം മുഴക്കി. പ്രാദേശിക സമയം ഏകദേശം ഏഴ് മണിക്ക് ചരിത്രപ്രസിദ്ധമായ ഗോസ്റ്റിനി ഡ്വോർ ഷോപിംഗ് ആർകേഡിന് പുറത്ത് സെന്റ് പീറ്റേഴ്‌സ്ബർഗ് ഉൾപെടെയുള്ള മറ്റ് പല നഗരങ്ങളിലും പ്രതിഷേധക്കാർ തെരുവിലിറങ്ങി. കനത്ത പൊലീസ് സന്നാഹത്തിന്റെ പശ്ചാത്തലത്തിൽ അന്തരീക്ഷം സംഘർഷഭരിതമായിരുന്നു. റഷ്യയിലെ 54 നഗരങ്ങളിലായി ഏകദേശം 1,745 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, അവരിൽ 957 പേരെങ്കിലും മോസ്കോയിൽ നിന്നുള്ളവരാണെന്നും, ദ അസോസിയേറ്റഡ് പ്രസ് റിപോർട് ചെയ്തു.
1979-ൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശത്തിനു ശേഷമുള്ള മോസ്കോയുടെ ഏറ്റവും ആക്രമണാത്മക നടപടികളെ അപലപിച്ചുകൊണ്ട് സാമൂഹ്യ മാധ്യങ്ങളിൽ നൂറുകണക്കിന് പോസ്റ്റുകൾ പ്രവഹിച്ചു. കിഴക്കൻ യുക്രെയ്നിലെ ജനങ്ങളെ 'വംശഹത്യയിൽ' നിന്ന് സംരക്ഷിക്കുന്നതിനുള്ള 'പ്രത്യേക സൈനിക നടപടി' എന്നാണ് പുടിൻ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. എന്നാൽ പല റഷ്യക്കാരും ഇത് നിരസിച്ചു.
യുക്രൈനിന്റെ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും വലിയ സ്‌ഫോടനങ്ങൾ നടന്നപ്പോൾ, ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യക്കാർ തുറന്ന കത്തുകളിലും ഓൺലൈൻ നിവേദനങ്ങളിലും ഒപ്പുവച്ചു. അനധികൃത പ്രതിഷേധങ്ങൾ നിയമത്തിന് എതിരാണെന്ന് ഓർമിപ്പിച്ചുകൊണ്ട് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് റഷ്യയുടെ അന്വേഷണ സമിതി മുന്നറിയിപ്പ് നൽകിയെങ്കിലും, പ്രതിഷേധക്കാർ രാജ്യത്തുടനീളം പ്രകടനം നടത്തി. അതേസമയം രാജ്യത്തിന് പുറത്തും റഷ്യക്കാർ യുക്രെയ്‌ൻ അധിനിവേശത്തെ അപലപിച്ചു. ടോകിയോ, ടെൽ അവീവ്, ന്യൂയോർക് തുടങ്ങിയ നഗരങ്ങളിലെ പൊതു സ്‌ക്വയറുകളിലും റഷ്യൻ എംബസികൾക്കും പുറത്ത് പ്രതിഷേധക്കാർ എത്തി.

The main street in St Petersburg, Russia tonight.
— Nick Knudsen (@NickKnudsenUS) February 24, 2022
The crowd is chanting "No to War!" "Shame!" & "Ukraine is not our enemy!" #янемолчу
From @Lemmiwinks_III:
pic.twitter.com/B6DjimkM4Y
യുക്രൈനിന്റെ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും വലിയ സ്‌ഫോടനങ്ങൾ നടന്നപ്പോൾ, ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യക്കാർ തുറന്ന കത്തുകളിലും ഓൺലൈൻ നിവേദനങ്ങളിലും ഒപ്പുവച്ചു. അനധികൃത പ്രതിഷേധങ്ങൾ നിയമത്തിന് എതിരാണെന്ന് ഓർമിപ്പിച്ചുകൊണ്ട് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് റഷ്യയുടെ അന്വേഷണ സമിതി മുന്നറിയിപ്പ് നൽകിയെങ്കിലും, പ്രതിഷേധക്കാർ രാജ്യത്തുടനീളം പ്രകടനം നടത്തി. അതേസമയം രാജ്യത്തിന് പുറത്തും റഷ്യക്കാർ യുക്രെയ്‌ൻ അധിനിവേശത്തെ അപലപിച്ചു. ടോകിയോ, ടെൽ അവീവ്, ന്യൂയോർക് തുടങ്ങിയ നഗരങ്ങളിലെ പൊതു സ്‌ക്വയറുകളിലും റഷ്യൻ എംബസികൾക്കും പുറത്ത് പ്രതിഷേധക്കാർ എത്തി.
Keywords: News, World, International, Russia, Ukraine war, Protest, Top-Headlines, President, Attack, Putin, Hitler, 'Putin is Hitler', 'Putin is Hitler': Hundreds of Russians protest against Putin's war in Ukraine.
< !- START disable copy paste -->