city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Parade | ഫ്രാൻസിൽ ബാസ്റ്റിൽ ദിനത്തോടനുബന്ധിച്ച് പരേഡുമായി ഇന്ത്യൻ സൈന്യം; അഭിമാനമായി പഞ്ചാബ് റെജിമെന്റ്; സല്യൂട്ട് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാരീസ്: (www.kasargodvartha.com) ഫ്രാൻസിൽ വെള്ളിയാഴ്ച (ജൂലൈ 14) ദേശീയ ദിനം (ബാസ്റ്റിൽ ദിനം) ആഘോഷിക്കുകയാണ്. ഇത്തവണ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിഥിയായി പങ്കെടുക്കാൻ ക്ഷണിച്ചതിനാൽ ഫ്രാൻസിന്റെ ഈ ദേശീയ ദിനം ഇന്ത്യയ്ക്കും വളരെ സവിശേഷമാണ്. ബാസ്റ്റിൽ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് സേനയ്‌ക്കൊപ്പം പരേഡിൽ പങ്കെടുക്കാൻ ഇന്ത്യൻ സായുധ സേനയുടെ പഞ്ചാബ് റെജിമെന്റിനെയും ക്ഷണിച്ചത് രാജ്യത്തിന് വലിയ അഭിമാനമാണ് പകർന്നത്.

Parade | ഫ്രാൻസിൽ ബാസ്റ്റിൽ ദിനത്തോടനുബന്ധിച്ച് പരേഡുമായി ഇന്ത്യൻ സൈന്യം; അഭിമാനമായി പഞ്ചാബ് റെജിമെന്റ്; സല്യൂട്ട് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാരീസിൽ നടന്ന ബാസ്റ്റിൽ ഡേ സൈനിക പരേഡിൽ പഞ്ചാബ് റെജിമെന്റിലെ സേനാംഗങ്ങൾ ചുവടുവച്ചപ്പോൾ പ്രധാനമന്ത്രി മോദി സല്യൂട്ട് സ്വീകരിച്ചു. കൂടാതെ, ഇന്ത്യൻ വ്യോമസേനയുടെ റഫാൽ യുദ്ധവിമാനങ്ങളും ഫ്രഞ്ച് യുദ്ധവിമാനങ്ങൾക്കൊപ്പം ഫ്ലൈപാസ്റ്റിൽ പങ്കെടുത്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള ധാർമികതയാൽ പ്രചോദിതരായ ഇന്ത്യ, ഭൂമിയെ സമാധാനപരവും സമൃദ്ധവും സുസ്ഥിരവുമാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. 'ശക്തവും വിശ്വസ്തവുമായ പങ്കാളിയായതിന് 1.4 ബില്യൺ ഇന്ത്യക്കാർ ഫ്രാൻസിനോട് എപ്പോഴും നന്ദിയുള്ളവരായിരിക്കും. ഈ ബന്ധം കൂടുതൽ ദൃഢമാകട്ടെ', അദ്ദേഹം കുറിച്ചു.

'ലോക ചരിത്രത്തിലെ ഒരു അതികായകൻ, ഭാവിയിൽ നിർണായക പങ്കുവഹിക്കാൻ, തന്ത്രപരമായ പങ്കാളി, സുഹൃത്ത്. ജൂലൈ 14 ലെ പരേഡിൽ ഇന്ത്യയെ അതിഥിയായി സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു', ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു.   
'സാരേ ജഹാൻ സേ അച്ഛാ' എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇന്ത്യൻ സായുധ സേനയുടെ 269 അംഗ ട്രൈ സർവീസസ് (ജല-കര-വായു) സംഘമാണ് പരേഡിൽ പങ്കെടുത്തത്. പരേഡിലുടനീളം, പരമ്പരാഗത പരേഡിന്റെ സവിശേഷതകൾ മോദിയോട് മാക്രോൺ വിശദീകരിക്കുന്നത് കാണാമായിരുന്നു.

1789-ൽ ഫ്രഞ്ച് വിപ്ലവകാലത്ത് ബാസ്റ്റില്ലെ ആക്രമിച്ചതിന്റെ സ്മരണയ്ക്കായി ആചരിക്കുന്ന ഫ്രഞ്ച് ദേശീയ ദിനം അല്ലെങ്കിൽ ബാസ്റ്റിൽ ദിനത്തിന് ഫ്രഞ്ച് ചരിത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. ഈ ദിനത്തിന്റെ പ്രധാന ആകർഷണം ബാസ്റ്റിൽ ഡേ പരേഡാണ്.

Keywords: News, Punjab, World, Indian Army, Bastille Day Military Parade, Indian Punjab Regiment's march on Bastille Day military parade.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia