Grocery Apps | ഈദിന് ബലി മൃഗങ്ങള്‍ക്ക് വേണ്ടി ടെന്‍ഷനടിക്കേണ്ട; മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാന്‍ ആപുകള്‍ റെഡി, മാംസം വീട്ടുപടിക്കല്‍ എത്തിക്കും
ആപുകളിലൊന്നിന് ഈദ് അല്‍ അദ് ഹ സെക്ഷനുമായി ബന്ധപ്പെട്ട് പത്ത് ലക്ഷത്തോളം പേരുണ്ട്
രണ്ട്-ആപുകളിലും കട്ടിംങും കഷ്ണങ്ങളുടെ എണ്ണവും തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്
ഈദിന്റെ മൂന്നിലേതെങ്കിലുമൊരു ദിവസം മൃഗത്തെ ബലിയര്‍പ്പിക്കാന്‍ തിരഞ്ഞെടുക്കാവുന്നതാണ്.
ദുബൈ: (KasargodVartha) ഈദ് ദിവസങ്ങളില്‍ ബലി മൃഗങ്ങള്‍ക്ക് വേണ്ടി ടെന്‍ഷനടിക്കേണ്ട. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാന്‍ ആപുകള്‍ റെഡി, മാംസം വീട്ടുപടിക്കല്‍ എത്തും. ഇതാദ്യമായാണ് രാജ്യത്ത് ഗ്രോസറി ഡെലിവറി ആപുകളില്‍ ഈ സേവനം ലഭ്യമാക്കുന്നത്. ഗ്രോസറി ഡെലിവറി ആപുകളിലെ മെനുവില്‍ 'ആട്' തീം ഓപ്ഷനുകള്‍ ഉള്ളത് ഈദ് അല്‍ അദ് ഹയില്‍ താമസക്കാര്‍ക്ക് ഏറെ ഉപകാരപ്പെടും.
കരീമും നൂണ്‍ മിനുട്ട് എന്നിങ്ങനെ രണ്ട് ആപുകളാണ് ഉള്ളത്. ഇതുവഴി ബലിമൃഗങ്ങളെ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. മാംസം വീട്ടുപടിക്കല്‍ എത്തിക്കും.
400 ദിര്‍ഹം മുതല്‍ 2,150 ദിര്‍ഹം വരെയുള്ള നിരക്കില്‍ വ്യത്യസ്ത വലുപ്പത്തിലുള്ള ചെമ്മരിയാടുകളുടെയും ആടുകളുടെയും നിരവധി ഓപ്ഷനുകളാണ് ഈ ആപുകള്‍ വാഗ്ദാനം ചെയ്യുന്നത്.
ആപുകളിലൊന്നിന് ഈദ് അല്‍ അദ് ഹ സെക്ഷനുമായി ബന്ധപ്പെട്ട് പത്ത് ലക്ഷത്തോളം പേരുണ്ട്. രണ്ട്-ആപുകളിലും കട്ടിംങും കഷ്ണങ്ങളുടെ എണ്ണവും തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈദിന്റെ മൂന്നിലേതെങ്കിലുമൊരു ദിവസം മൃഗത്തെ ബലിയര്‍പ്പിക്കാന്‍ തിരഞ്ഞെടുക്കാവുന്നതാണ്.
അതേ ദിവസം തന്നെ മാംസം വിതരണവും ചെയ്യും. മൃഗങ്ങള്‍ ഉള് ഹിയ്യത്തി ന്റെ ഗുണസവിശേഷതകള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ഇരു ആപുകളുടെയും സംരംഭകര്‍ അറിയിച്ചു. പാരമ്പര്യ ഇനങ്ങളായ നഈമി, നജ് ദി ആടുകളും പ്രാദേശികമായി വളര്‍ത്തുന്ന ആടുകളും ലഭ്യമാണ്.