city-gold-ad-for-blogger

കോവിഡ്; ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ജോ ബൈഡന്‍

വാഷിങ്ടണ്‍: (www.kasargodvartha.com 27.04.2021) ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ അമേരിക്കയെ സഹായിച്ചതുപോലെ തിരിച്ചും സഹായിക്കുമെന്ന് ബൈഡന്‍ ഉറപ്പുനല്‍കി. തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജോ ബൈഡനുമായി ഫലപ്രദമായ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളിലെയും കോവിഡ് സ്ഥിതിഗതികളെക്കുറിച്ച് ഞങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തു. അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് ഞാന്‍ പ്രസിഡന്റ് ബൈഡന് നന്ദി പറഞ്ഞു എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

കോവിഡ്; ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ജോ ബൈഡന്‍

ഇന്ത്യക്ക് കൂടുതല്‍ സഹായങ്ങള്‍ ബൈഡന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഓക്‌സിജന്‍, കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍, അവശ്യമരുന്നുകള്‍, പിപിഇ കിറ്റുകള്‍ തുടങ്ങിയവ അടിയന്തരമായി ഇന്ത്യയ്ക്ക് വൈറ്റ് ഹൗസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Keywords: Wasington, News, World, Narendra-Modi, PM, Top-Headlines, President, COVID-19, PM, Biden Speak On Phone After US Says Will Send Raw Material For Vaccine

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia