സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു
Jun 11, 2021, 10:03 IST
റിയാദ്: (www.kasargodvartha.com 11.06.2021) സൗദി അറേബ്യയില്‍ ഈ മാസം പെട്രോള്‍ വില വര്‍ധിപ്പിച്ചു. എല്ലാ മാസവും 11-ാം തീയതിയാണ് ഇന്ധന വില പുനഃപരിശോധിക്കുന്നത്. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില വര്‍ധനവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം തന്നെ പെട്രോള്‍ വില രണ്ട് റിയാല്‍ കടന്നിരുന്നു.
പുതുക്കിയ നിരക്ക് 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലുമാണ്. നിലവില്‍ 91 പെട്രോളിന് 2.08 റിയാലും 95ന് 2.23 റിയാലുമായിരുന്നു നിരക്ക്.
Keywords: Riyadh, News, World, Top-Headlines, Petrol, Price, Increase, Business, Petrol Prices increase in Saudi Arabia