city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യയ്‌ക്കെതിരെ ക്രിക്കറ്റ് കളിക്കുന്നവരുടെ ലക്ഷ്യം മറ്റൊന്ന്? വിമര്‍ശനവുമായി പാകിസ്ഥാന്‍

കറാച്ചി:  (www.kasargodvartha.com 25.12.2017) ഇന്ത്യയ്‌ക്കെതിരെ ക്രിക്കറ്റ് കളിക്കുന്നവരുടെ ലക്ഷ്യം പണം മാത്രമാണെന്ന വിമര്‍ശനവുമായി പാകിസ്ഥാന്‍. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ കൈവശം ധാരാളം പണമുണ്ട്. ഇന്ത്യ പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരത്തിലൂടെ വന്‍തുക പരസ്യവരുമാനം ലഭിക്കും. ഇതിന്റെ ഒരു പങ്ക് ഇന്ത്യയ്‌ക്കെതിരെ കളിക്കുന്ന ടീമുകള്‍ക്കും ലഭിക്കും. അതുകൊണ്ടാണ് ഇന്ത്യയ്‌ക്കെതിരായ പരമ്പര സംഘടിപ്പിക്കാന്‍ മറ്റു രാജ്യങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നതെന്നും പിസിബി ചെയര്‍മാന്‍ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ ക്രിക്കറ്റ് കളിക്കുന്നവരുടെ ലക്ഷ്യം മറ്റൊന്ന്? വിമര്‍ശനവുമായി പാകിസ്ഥാന്‍


ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന രാജ്യമെന്ന നിലയ്ക്ക് ഐസിസിക്ക് ഇന്ത്യയോട് പ്രത്യേക താല്‍പര്യമുണ്ടാകാം. എന്നാല്‍ തങ്ങള്‍ക്ക് ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളെയും പോലെ ഒരു ടീം മാത്രമാണ് ഇന്ത്യയെന്നും നജാം സേഥി പറഞ്ഞു. ഏഷ്യാകപ്പ്, ഏഷ്യന്‍ എമര്‍ജിങ് കപ്പ് എന്നിവ സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords:  World, news, India, Sports, cricket, PCB chief Najam Sethi says all countries want to play against India to make money 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia