city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ വ്യോമാതിര്‍ത്തി അടച്ച് പാക്കിസ്ഥാന്‍; എയര്‍ ഇന്ത്യയ്ക്കു നഷ്ടം 491 കോടി, പറക്കാന്‍ അധിക സമയവും

ഇസ്ലാമാബാദ്:(www.kasargodvartha.com 08/08/2019) ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനു പിന്നാലെ വ്യോമപാതകളിലൊന്ന് അടച്ച് പാക്കിസ്ഥാന്‍. പാത വഴിതിരിച്ചു വിട്ടതിനാല്‍ എയര്‍ ഇന്ത്യയ്ക്കു നഷ്ടം 491 കോടി രൂപയും കൂടാതെ വിമാനയാത്രയ്ക്ക് 12 മിനിറ്റ് അധികം വേണ്ടി വരുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയയെ പുറത്താക്കിയതിനെ പിന്നാലെയാണു പാക്കിസ്ഥാന്റെ നടപടി. ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണറെ തിരിച്ചുവിളിച്ചിട്ടുമുണ്ട്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ വ്യോമാതിര്‍ത്തി അടച്ച് പാക്കിസ്ഥാന്‍; എയര്‍ ഇന്ത്യയ്ക്കു നഷ്ടം 491 കോടി, പറക്കാന്‍ അധിക സമയവും

യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടിങ്ങളിലേക്കായി അന്‍പതോളം സര്‍വീസുകളാണു പാക്ക് വ്യോമപാതയിലൂടെ എയര്‍ ഇന്ത്യ നടത്തുന്നത്. ബാലാക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് അടച്ച പാക്ക് വ്യോമപാത കഴിഞ്ഞ മാസമാണു വീണ്ടും പൂര്‍ണനിലയില്‍ തുറന്നത്. വ്യോമപാത അടച്ചത് വിമാനക്കമ്പനികള്‍ക്കും പാക്കിസ്ഥാനും അന്നു കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു.പാത മാറേണ്ടി വരുമെങ്കിലും പാക്ക് നടപടി സര്‍വീസുകളെ കാര്യമായി ബാധിക്കില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

ഈ മാസം സ്ഥാനമേറ്റെടുക്കാനിരുന്ന പാക്ക് ഹൈക്കമ്മിഷണറായി നിയമിതനായ മൊയിനുല്‍ ഹഖിനെ അയയ്ക്കുന്നില്ലെന്നു പാക്കിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചു. ഇന്ത്യയുമായുള്ള വ്യാപാരം മരവിപ്പിക്കാനും പരസ്പരം സഹകരിച്ചുള്ള നടപടികള്‍ പുനഃപരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്താന്‍ സര്‍ക്കാര്‍, സൈനിക മേധാവികള്‍ അടങ്ങിയ ദേശീയ സുരക്ഷാസമിതി യോഗം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ കൂടി തീരുമാനമെടുത്തിരുന്നു. കശ്മീരിലെ നടപടി യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കാനും പാക്കിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Air India, Pakistan closes corridor of its air space

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia