അതിശക്തമായ കാറ്റിനെതുടര്‍ന്ന് ലാന്‍ഡിങില്‍ ഇളകിയാടി വിമാനം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, വീഡിയോ
Feb 2, 2022, 16:44 IST
ലന്‍ഡന്‍: (www.kasargodvartha.com 02.02.2022) അതിശക്തമായ കാറ്റിനെതുടര്‍ന്ന് ലാന്‍ഡിങില്‍ ഇളകിയാടി വിമാനം. തുടര്‍ന്ന് ഹീത്രൂ വിമാനത്തില്‍ ലാന്‍ഡിങ് നടത്താനാകാതെ ബ്രിടിഷ് എയര്‍വെയ്സ് വിമാനം പറന്നുയര്‍ന്നു. തിങ്കളാഴ്ച രാവിലെ അബര്‍ദീനില്‍നിന്ന് എത്തിയ വിമാനമാണ് ശക്തമായ കാറ്റിനെ തുടര്‍ന്ന് ലാന്‍ഡിങ് ഒഴിവാക്കിയത്.
വിമാനത്തിന്റെ ടയറുകള്‍ നിലംതൊട്ടതിന് പിന്നാലെ കാറ്റില്‍ വിമാനം പൂര്‍ണമായി ഇളകിയാടുകയായിരുന്നു. വലത് ടയറാണ് ആദ്യം നിലം തൊട്ടത്. ഒന്നുകൂടി പൊങ്ങിയ ശേഷം ഇടതുഭാഗത്തേക്ക് വിമാനം ചരിഞ്ഞു.
ഉടന്‍തന്നെ വിമാനത്തിന്റെ പിന്‍ഭാഗം നിലത്ത് തട്ടുന്നതിന് തൊട്ടുമുന്‍പ് പൈലറ്റ് വീണ്ടും വിമാനം പറത്തുകയായിരുന്നു. ഇതോടെ വന്‍ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. സംഭവത്തിന്റെ വീഡിയോ ദൃശയങ്ങള്‍ പുറത്തുവന്നു.
Keywords: News, Top-Headlines, World, Video, On Camera, British Airways Plane Tossed By Wind Onto RunwayA321 TOGA and Tail Strike!
— BIG JET TV (@BigJetTVLIVE) January 31, 2022
A full-on Touch and go, with a tail strike! Watch for the paint dust after contact and watch the empennage shaking as it drags. The pilot deserves a medal! BA training could use this in a scenario - happy to send the footage chaps 😉#aviation #AvGeek pic.twitter.com/ibXjmVJGiT