Instagram | വരുന്നു ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീച്ചര്‍; അറിയാം
Apr 30, 2023, 19:01 IST
കാലിഫോര്‍ണിയ: (www.kasargodvartha.com) ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ആഹ്ലാദം പകര്‍ന്ന് പുതിയ ഫീച്ചര്‍ വരുന്നു. ഫോട്ടോ കെറോസെലുകളിലേക്ക് (Carousels) പാട്ടുകള്‍ ചേര്‍ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ഓരോ ഫോട്ടോയ്ക്കും വീഡിയോയ്ക്കും ഒരു പാട്ട് വരെ ചേര്‍ക്കാന്‍ സാധിക്കും.
ഒന്നിലധികം ഫോട്ടോകളോ വീഡിയോകളോ അടങ്ങിയ പോസ്റ്റാണ് ഇന്‍സ്റ്റാഗ്രാം കെറോസെല്‍. ഫോണ്‍ ആപ്പ് വഴി ഒരു പോസ്റ്റില്‍ ഇടത്തേക്ക് സൈ്വപ്പ് ചെയ്ത് ഉപയോക്താക്കള്‍ക്ക് ഇത് കാണാന്‍ കഴിയും. മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റില്‍ കമ്പനി പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ തുടങ്ങിയതായി അറിയിച്ചു.
ഇന്‍സ്റ്റാഗ്രാം ചില രാജ്യങ്ങളില്‍ ഈ സവിശേഷതകള്‍ പരീക്ഷിക്കുന്നുണ്ടെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. എന്നിരുന്നാലും, ഈ ഫീച്ചര്‍ ലഭ്യമാകുന്ന രാജ്യങ്ങളെക്കുറിച്ചോ കമ്പനി അതിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചറുകള്‍ എപ്പോള്‍ ലഭ്യമാക്കുമെന്നോ അദ്ദേഹം പറഞ്ഞില്ല.

Keywords: Instagram, Social Media, Features, Carousels, World News, Instagram is testing songs in photo carousels; Read to know more.
< !- START disable copy paste -->