ട്രംപ് യുദ്ധം പ്രഖ്യാപിച്ചുവെന്ന് ഉത്തരകൊറിയ; ആരോപണം നിഷേധിച്ച് വൈറ്റ് ഹൗസ്
Sep 26, 2017, 09:58 IST
വാഷിംഗ്ടണ്‍: (www.kasargodvartha.com 26.09.2017) ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഉത്തരകൊറിയ വിദേശകാര്യ മന്ത്രി ആരോപിച്ചു. എന്നാല്‍ ആരോപണം തെറ്റാണെന്നും അമേരിക്കന്‍ പ്രസിഡണ്ട് യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. ട്രംപ് ഉത്തരകൊറിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനെ നേരിടാനുള്ള അവകാശം ഉത്തരകൊറിയക്കുണ്ടെന്നുമാണ് ഉത്തരകൊറിയ വിദേശകാര്യമന്ത്രി റി യോങ് ഹൊ പറഞ്ഞത്.
അമേരിക്കന്‍ ബോംബറുകള്‍ തകര്‍ക്കാനുള്ള നടപടിയും ഉത്തരകൊറിയ ആലോചിക്കേണ്ടിവരുമെന്നും റി യോങ് ഹൊ പറഞ്ഞു. ആദ്യ യുദ്ധ പ്രഖ്യാപനം നടത്തിയത് അമേരിക്കയാണെന്ന കാര്യം ലോകം അറിയണമെന്നും അദ്ദേഹം ന്യൂയോര്‍ക്കില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, North Korea accuses Trump of declaring war
Keywords: News, World, North Korea accuses Trump of declaring war