city-gold-ad-for-blogger

നൊബേൽ ജേതാവ് നർഗീസ് മുഹമ്മദി അറസ്റ്റിൽ; സംഭവം അഭിഭാഷകൻ്റെ അനുസ്മരണ ചടങ്ങിനിടെ

Nobel Laureate Narges Mohammadi Arrested by Iranian Security Forces While Attending Lawyer's Commemoration Ceremony
Photo Credit: X/Narges Mohammadi

● മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ നർഗീസ് നേരത്തെയും പലതവണ ജയിലിലായിട്ടുണ്ട്.
● 2024 ഡിസംബറിൽ ആരോഗ്യപരമായ കാരണങ്ങളാലാണ് നർഗീസിന് ജയിൽ മോചനം ലഭിച്ചത്.
● നർഗീസ് മുഹമ്മദി സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന മാധ്യമ പ്രവർത്തകയാണ്.
● സമാധാന നൊബേൽ ജേതാവ് ഷിറിൻ എബാദിയുടെ സംഘടനയുടെ വൈസ് പ്രസിഡൻ്റാണ് നർഗീസ്.
● വലതുകാലിൻ്റെ ശസ്ത്രക്രിയ, അർബുദം സംശയിക്കുന്ന മുറിവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു.

ടെഹ്റാൻ: (KasargodVartha) 2023ലെ സമാധാന നൊബേൽ സമ്മാന ജേതാവായ നർഗീസ് മുഹമ്മദിയെ ഇറാനിയൻ സുരക്ഷാ സേന അറസ്റ്റ് ചെയ്‌തു. ഈ മാസം ആദ്യം അന്തരിച്ച അഭിഭാഷകൻ ഖോസ്രോ അലികോർഡിയുടെ അനുസ്‌മരണ ചടങ്ങിൽ പങ്കെടുക്കവെയാണ് നർഗീസിനെ കസ്‌റ്റഡിയിലെടുത്തത്. മറ്റ് നിരവധി പ്രവർത്തകരെയും ഇതേസമയം കസ്‌റ്റഡിയിലെടുത്തതായി അവരുടെ ഫൗണ്ടേഷൻ എക്‌സിലൂടെ അറിയിച്ചു.

നർഗീസ് മുഹമ്മദിയെ അക്രമാസക്തമായിട്ടാണ് സുരക്ഷാ സേന അറസ്‌റ്റ് ചെയ്‌തതെന്ന് അവരുടെ അനുയായികൾ പറയുന്നു. മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ നേരത്തെയും പലതവണ ജയിലിലായിട്ടുള്ള നർഗീസിൻ്റെ ഈ അറസ്റ്റ് ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകൾക്കിടയിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

ആരോഗ്യ കാരണങ്ങളാൽ ലഭിച്ച മോചനം

സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടമാണ് മാധ്യമ പ്രവർത്തക കൂടിയായ നർഗീസിനെ 2023ൽ നൊബേൽ പുരസ്ക‌ാരത്തിനു അർഹയാക്കിയത്. സമാധാന നൊബേൽ ജേതാവ് ഷിറിൻ എബാദിയുടെ നേതൃത്വത്തിലുള്ള ഡിഫെൻഡേഴ്സ‌് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെൻ്റർ എന്ന രാജ്യാന്തര സംഘടനയുടെ വൈസ് പ്രസിഡൻ്റാണ് നർഗീസ്.

2024 ഡിസംബറിൽ ആരോഗ്യപരമായ കാരണങ്ങളാലാണ് നർഗീസിനു ജയിൽ മോചനം ലഭിച്ചത്. നർഗീസിൻ്റെ വലതു കാലിലെ അസ്ഥിയുടെ ഒരു ഭാഗം നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ (Surgery) നടത്തിയിരുന്നു. ഇതിനു പിന്നാലെ നർഗീസിൻ്റെ ശരീരത്തിൽ അർബുദമാണെന്ന് സംശയിക്കുന്ന ഒരു മുറിവ് ഡോക്ട‌ർമാർ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ ദേഹാസ്വാസ്‌ഥ്യങ്ങൾ മൂലമാണ് അന്ന് ജയിൽ മോചിതാക്കിയത്.

മനുഷ്യാവകാശ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ലോക സമൂഹം ഇടപെടേണ്ടതുണ്ടോ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Nobel Peace Laureate Narges Mohammadi arrested violently in Iran while attending a lawyer's commemoration service.

 #NargesMohammadi #IranArrest #NobelLaureate #HumanRights #WomensRights #NobelPeacePrize

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia