city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ചൈനയുമായി നല്ല സൗഹൃദത്തിലല്ല'; മിന്‍ വാങ്‌യിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തുറന്നടിച്ച് ഇൻഡ്യൻ വിദേശകാര്യമന്ത്രി

ന്യൂഡെല്‍ഹി: (www.kasargodvartha.com 25.03.2022) ചൈനയുമായി രാജ്യം നല്ല സൗഹൃദത്തിലല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി മിന്‍ വാങ്‌യിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തുറന്നടിച്ചു. 1993-96 കാലത്തെ കരാറുകള്‍ക്ക് വിരുദ്ധമായി അതിര്‍ത്തിയില്‍ ചൈന വന്‍തോതില്‍ സൈനികരെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല നിലയിലല്ലെന്നും വിദേശകാര്യ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
                        
'ചൈനയുമായി നല്ല സൗഹൃദത്തിലല്ല'; മിന്‍ വാങ്‌യിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തുറന്നടിച്ച് ഇൻഡ്യൻ വിദേശകാര്യമന്ത്രി

ചൈനീസ് വിദേശകാര്യ സെക്രടറിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രടറി ഹര്‍ഷ് ശ്രിംഗ്ല, എംഇഎ വക്താവ് അരിന്ദം ബാഗ്ചി എന്നിവരുള്‍പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജയ്ശങ്കറും പങ്കെടുത്തു. രണ്ട് വര്‍ഷം മുമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു ഉന്നത ചൈനീസ് നയതന്ത്രജ്ഞന്‍ ഇന്‍ഡ്യ സന്ദര്‍ശിക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍ ഇതുവരെ 15 തവണ സൈനിക ചര്‍ചകള്‍ നടന്നു.

'ഇത്രയും കാലം വളരെ വലിയ സൈനിക വിന്യാസങ്ങള്‍ നടക്കുന്നുണ്ട്, അതിര്‍ത്തിയിലെ സ്ഥിതി സാധാരണമല്ല. ഇപ്പോഴും തര്‍ക്ക പ്രദേശങ്ങളുണ്ട്, പാങ്കോംഗ് സോ ഉള്‍പെടെയുള്ള ചില തര്‍ക്ക മേഖലകളിലെ പ്രശ്‌നം പരിഹരിക്കുന്നതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. അത് എങ്ങനെ പരിഹരിക്കാം എന്നതായിരുന്നു ഇന്നത്തെ ചര്‍ച.'- വിദേശകാര്യ മന്ത്രി വ്യക്തമാക്കി. 'ചര്‍ച പുരോഗമിക്കുകയാണ്, എന്നാല്‍ വിചാരിച്ചത്ര വേഗതയില്ല. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി വെള്ളിയാഴ്ച ഞാന്‍ നടത്തിയ ചര്‍ചകള്‍ ആ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനായിരുന്നു.', ജയശങ്കർ കൂട്ടിച്ചേർത്തു.

Keywords: News, World, Top-Headlines, China, Minister, India, Press meet, People, No, our relationship with China not normal, Chinese Foreign Min Wang Yi, 'No, our relationship with China not normal': EAM after meeting with Chinese Foreign Min Wang Yi.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia