ദുബൈ ക്രീക്കിലെ ഗതാഗതശൃംഖലയില്‍ മാറ്റങ്ങള്‍ വരുത്തി ആര്‍ടിഎ; പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതോടെ ക്രീക്ക് വഴി യാത്രചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന് അധികൃതര്‍
Apr 9, 2019, 14:05 IST
ദുബൈ: (www.kasargodvartha.com 09.04.2019) ദുബൈ ക്രീക്കിലെ ഗതാഗതശൃംഖലയില്‍ മാറ്റങ്ങള്‍ വരുത്തി. യാത്രക്കാരുടെ സമയവും താത്പര്യങ്ങളും കണക്കിലെടുത്ത് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് മാറ്റങ്ങള്‍ വരുത്തിയത്. രണ്ട് പുതിയ സ്റ്റേഷനുകളും രണ്ട് ജലപാതകളുമാണ് ഇതിന്റെ ഭാഗമായി തുറന്നത്. രണ്ട് സ്റ്റേഷനുകള്‍കൂടി തുറന്നത് പല സ്ഥലത്തുനിന്നുള്ള കൂടുതല്‍ യാത്രക്കാര്‍ക്ക് ഉപകാരപ്പെടും.
Keywords: New traffic regulation in Dubai, Dubai, news, World, Road.
അല്‍ ഫഹീദി, അല്‍ സബ്കാ എന്നീ സ്‌റ്റേഷനുകളാണ് പുതുതായി തുറന്നത്. നിലവില്‍ അല്‍ സീഫ്, ബനിയാസ്, ദുബായ് ഓള്‍ഡ് സൂഖ്, അല്‍ ഗുബൈബ എന്നീ സ്റ്റേഷനുകളില്‍ നിന്നാണ് സര്‍വീസുകള്‍ നടക്കുന്നത്. അല്‍ സബ്കാ (ദേര) സ്റ്റേഷനില്‍നിന്ന് ഫഹീദിയിലേക്കുള്ള (ബര്‍ദുബായ്) റൂട്ടിലേക്കും, അല്‍ സബ്കയില്‍നിന്ന് അല്‍ ഗുബൈബയിലേക്കുള്ള റൂട്ടിലേക്കുമാണ് പുതുതായി തുറന്ന രണ്ടു ജലപാതകള്‍.
ക്രീക്കിലെ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത് കൊണ്ട് സര്‍വീസുകളുടെ എണ്ണം 15 ശതമാനമാണ് കൂടിയത്. മാത്രമല്ല 30 മിനിറ്റില്‍നിന്ന് 11 മിനിറ്റായി യാത്രാസമയവും ചുരുങ്ങിയെന്ന് ആര്‍ടിഎ സമുദ്രഗതാഗത വിഭാഗം മേധാവി മുഹമ്മദ് അബൂബക്കര്‍ അല്‍ ഹാഷിമി അറിയിച്ചു. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതോടെ ക്രീക്ക് വഴി യാത്രചെയ്യുന്നവരുടെ എണ്ണം 39 ശതമാനം കൂടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )