മകനെ സ്‌കൂളിലെത്തിക്കാന്‍ ഇത്രയും കഷ്ടപ്പെടുന്ന പിതാവ് ലോകത്തെവിടെയും ഉണ്ടാകില്ല, സുരക്ഷയില്ലാതെ നിര്‍മിച്ച പാലത്തിലൂടെ മകനെ കൊണ്ടുപോകുന്ന പിതാവിന്റെ വീഡിയോ വൈറല്‍
Jan 5, 2018, 16:08 IST
കോലാലംപൂര്‍: (www.kasargodvartha.com 05/01/2018) മക്കളുടെ ഭാവി ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്‌നമാണ്. എന്നാല്‍ അതിന് ഇത്രമാത്രം കഷ്ടപെടണോ? യാതൊരു വിധത്തിലുള്ള സുരക്ഷയുമില്ലാതെ നിര്‍മിച്ച പാലത്തില്‍ കൂടി തന്റെ മകനെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സഹായത്തിന് കേഴുന്ന അമ്മയുടെ വാക്കുകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിക്കുന്നത്.
കോലാലംപൂരിലെ ബുകിത് ബെന്‍തോംഗിലാണ് സംഭവം നടന്നത്. ഒരു വര്‍ഷമായി ഈ അവസ്ഥയില്‍ കിടക്കുന്ന പാലത്തില്‍ കൂടിയാണ് കുട്ടിയെ തന്റെ ഭര്‍ത്താവ് സ്‌കൂളിലെത്തിക്കുന്നതെന്നും ആരും തങ്ങളെ സഹായിക്കാനില്ലെന്നും കുട്ടിയുടെ അമ്മ സിതി സഹാറ പറയുന്നു. സിതി ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ വീഡിയോ വൈറലായിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Video, Social-Media, School, Father, Bridge, Facebook, Mother, Mum under fire for letting son use dangerous bridge.