city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമ്മയാണ് ദൈവം; ലോക മാതൃദിനത്തില്‍ അമ്മമാര്‍ക്കായി ഒരു എളിയ സമര്‍പ്പണം

ഷീജ അനീഷ്

കൊച്ചി: (www.kasargodvartha.com 14.05.2017) നമ്മളോരോരുത്തരും ഭൂമിയില്‍ പിറന്നു വീണപ്പോള്‍ ലോകം കീഴടക്കിയ സന്തോഷത്തില്‍ മനസ്സു നിറഞ്ഞ് ചിരിച്ച് നമ്മെ സ്വീകരിച്ച മുഖമാണ് അമ്മ. വിലമതിക്കാനാകാത്ത മാതൃസ്‌നേഹത്തിനും കരുതലിനും ആദരം പകരാന്‍ ലോകം ഒന്നിച്ച് ചേരുകയാണ് ഈ മാതൃദിനത്തില്‍. പൊക്കിള്‍ കൊടിയില്‍ തുടങ്ങുന്ന സ്‌നേഹത്തിന്റെ പ്രതീകം, അതാണ് അമ്മ. മക്കളെ ജീവശ്വാസം പോലെ കരുതുന്ന ആ മാതൃസ്‌നേഹത്തിന് പകരം വെക്കാന്‍ മറ്റൊന്നിനുമാകില്ല.

അമ്മയാണ് ദൈവം; ലോക മാതൃദിനത്തില്‍ അമ്മമാര്‍ക്കായി ഒരു എളിയ സമര്‍പ്പണം

കൈകാലുകള്‍ വളരുന്നത് നോക്കി കാത്തിരുന്ന് പരിചരിച്ച മാതാവിനെ സ്വയം പറക്കാന്‍ പ്രായമാകുമ്പോള്‍ വൃദ്ധസദനത്തിലും മറ്റും തള്ളുന്ന മക്കള്‍ അറിയുന്നില്ല, ആ മക്കള്‍ അരികില്‍ നിന്നും ഒന്നകലുമ്പോള്‍ അമ്മയ്ക്ക് നഷ്ടമാകുന്നത് സ്വന്തം പ്രാണവായു ആണെന്ന്. സ്വന്തം താല്‍പര്യങ്ങളും ഇഷ്ടങ്ങളും മക്കളുടെ നന്മയ്ക്കും ആഗ്രഹങ്ങള്‍ക്കുമായി നാലുചുവരുകള്‍ക്കുള്ളില്‍ അടച്ചുവെക്കുമ്പോള്‍ നാം ഓരോ മക്കളും ഓര്‍ക്കേണ്ട കാര്യമുണ്ട്, ചോര നീരാക്കി കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തുന്ന ഓരോ അമ്മമാരും ദൈവത്തിന്റെ പ്രതിരൂപമാണെന്ന്.

മാതാ പിതാ ഗുരു ദൈവം; പുതുതലമുറ പലപ്പോഴും മറന്നുപോകുന്ന കാര്യമാണിത്. അടുക്കളയിലെ പുകയേറ്റ് കരുവാളിച്ച മുഖവും പണിയെടുത്ത് തഴമ്പിച്ച കൈകളും പുത്തന്‍ തലമുറയ്ക്ക് വെറുപ്പാണ്. ജന്മം നല്‍കിയ മാതാപിതാക്കളെ ഓര്‍ക്കാന്‍ ഓരോ വര്‍ഷവും ഇങ്ങനെയൊരു മാതൃദിനം കൂടി ഇല്ലെങ്കില്‍ വെള്ളക്കുപ്പായമിട്ട് മാറ്റങ്ങളുടെ പുറകെ പോകുന്ന തലമുറയ്ക്ക് സ്‌നേഹമെന്ന വാക്കുപോലും എഴുതിപ്പഠിപ്പിക്കേണ്ടി വരും.

മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് നമ്മള്‍ മാതൃദിനമായി ആഘോഷിക്കുന്നത്. അമ്മമാരെ കണ്‍കണ്ട ദൈവമായി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ഭാരത പാരമ്പര്യത്തില്‍ നിന്ന് രക്തക്കറയും ചതിയും കണ്ണീരും കലര്‍ത്തി അന്ധതയുടെയും മൂഢത്ത്വത്തിന്റെയും കറപിടിച്ച സംസ്‌കാരത്തിലേക്ക് മാറിക്കഴിഞ്ഞു. 10 മാസം നൊന്തുപ്രസവിച്ച സഹനത്തിനുമപ്പുറം സ്വന്തം ജീവനും ജീവിതവും മക്കള്‍ക്കുഴിഞ്ഞുവെക്കുന്ന അമ്മമാരെ സംരക്ഷിക്കേണ്ടത് മക്കളുടെ ധര്‍മമാണ്. മക്കള്‍ക്കുവേണ്ടി ജീവിതകാലം ഉഴിഞ്ഞുവച്ച എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകള്‍...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mother's Day, World, God, Respect, Caring, Love, Old Age Home, Earth, Aims, May, Sunday, Tears, Life, Children.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia