city-gold-ad-for-blogger
Aster MIMS 10/10/2023

Earthquake | എങ്ങുനിന്നും നിലവിളി; മൊറോകോ സാക്ഷ്യം വഹിച്ചത് സമീപകാലത്ത് അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പത്തിന്; പൊലിഞ്ഞത് 820 ജീവനുകൾ; പുരാതന കെട്ടിടങ്ങളും തകർന്നു

റുബാത്: (www.kasargodvartha.com) രാജ്യം സമീപ കാലത്ത് അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പത്തിനാണ് മൊറോകോ സാക്ഷ്യം വഹിച്ചിരിക്കുന്നത്. ദുരന്തം നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കുകയും ചരിത്രപരമായ കെട്ടിടങ്ങൾ നശിപ്പിക്കുകയും പലരെയും അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തു. ശക്തമായ ഭൂകമ്പം രാജ്യത്തുടനീളം നാശം വിതച്ചതിനാൽ എങ്ങുനിന്നും നിലവിളിയാണ് ഉയരുന്നതെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്തു. വടക്കൻ റിഫ് പർവതനിരകളിൽ 600-ലധികം ആളുകൾ കൊല്ലപ്പെട്ട 2004-ൽ അൽ-ഹോസിമയ്ക്ക് സമീപം ഉണ്ടായ ഭൂചലനത്തിന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്.

Earthquake | എങ്ങുനിന്നും നിലവിളി; മൊറോകോ സാക്ഷ്യം വഹിച്ചത് സമീപകാലത്ത് അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പത്തിന്; പൊലിഞ്ഞത് 820 ജീവനുകൾ; പുരാതന കെട്ടിടങ്ങളും തകർന്നു

വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 820 പേർ മരിച്ചതായാണ് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്. യുഎസ് ജിയോളജികൽ സർവേ റിപോർടുകൾ പ്രകാരം റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം മാരാകേഷ് ഉൾപെടെ രാജ്യത്തെ പല നഗരങ്ങളിലും ആളുകൾ തെരുവിലേക്ക് ഓടി. അതേസമയം, റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് മൊറോകോയുടെ ജിയോഫിസിക്കൽ സെന്റർ അറിയിച്ചു.

മാരാകേഷ് നഗരത്തിൽ നിന്ന് 70 കിലോമീറ്റർ അകലെ അറ്റ്ലസ് പർവതനിരകൾക്ക് സമീപമുള്ള ഇഗിൽ എന്ന ഗ്രാമമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന്റെ ആഴം ഭൂമിയിൽ നിന്ന് 18.5 കിലോമീറ്റർ താഴെയാണ്. ഭൂകമ്പത്തിന് 19 മിനിറ്റുകൾക്ക് ശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചലനവും ഉണ്ടായി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പർവതമേഖലയിലാണ്, എന്നാൽ 350 കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ റബാത്തിലും ഭൂചലനം അനുഭവപ്പെട്ടു. കാസബ്ലാങ്ക, ഇസോറിയ തുടങ്ങിയ നഗരങ്ങളും കുലുങ്ങി. മാരാകേഷിലും തെക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും മരണങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രവേശനം ദുഷ്‌കരമായ രാജ്യത്തിന്റെ വിദൂര മലയോര പ്രദേശങ്ങളിലാണ് കൂടുതൽ മരണങ്ങളും സംഭവിച്ചിരിക്കുന്നത്. 320  പേർക്ക് പരിക്കേറ്റതായും വിവരം ലഭിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അൽ-ഹൗസ്, മാരാകേഷ്, ഔർസാസേറ്റ്, അസിലാൽ, ചിചൗവ, തരൂദാൻ പ്രവിശ്യകളിലായി നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി പറയുന്നു. വീണുകിടക്കുന്ന കെട്ടിടങ്ങളും പരിക്കേറ്റവരെയും കാണുന്ന നിരവധി വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെട്ടിടങ്ങൾ കുലുങ്ങുകയും ആളുകൾ തെരുവിലേക്ക് ഓടുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. ഭൂകമ്പത്തെത്തുടർന്ന് ഭൂരിഭാഗം ആളുകളും തങ്ങളുടെ വീടിന് പുറത്ത് തെരുവുകളിലും പാർകുകളിലുമാണ് ഉറങ്ങാനാവാതെ രാത്രി കഴിച്ചുകൂട്ടിയത്.
    
Earthquake | എങ്ങുനിന്നും നിലവിളി; മൊറോകോ സാക്ഷ്യം വഹിച്ചത് സമീപകാലത്ത് അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പത്തിന്; പൊലിഞ്ഞത് 820 ജീവനുകൾ; പുരാതന കെട്ടിടങ്ങളും തകർന്നു

മാരാകേഷിലെ പുരാതന പ്രദേശങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. പുരാതന നഗരത്തിലെ പല കെട്ടിടങ്ങളും നിലംപൊത്തിയതായി റിപോർടുണ്ട്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ചരിത്രപ്രസിദ്ധമായ മാരാക്കേച്ചിലെ വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന ചുവന്ന മതിലുകളുടെ ഭാഗങ്ങളും ഭൂകമ്പത്തിൽ തകർന്നു. മൊറോകോയിലെ മാരാകേഷ് പോലുള്ള നഗരങ്ങളിൽ ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. ദുരന്തം വിനോദസഞ്ചാരികളെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. യുഎസ് ജിയോളജികൽ സർവേയുടെ കണക്കനുസരിച്ച്, വടക്കേ ആഫ്രികയിൽ ഭൂകമ്പങ്ങൾ വളരെ അപൂർവമാണ്.

Keywords: News, World, Earthquake, Morocco, Tragedy, Earthquake, Morocco, Tragedy, Morocco’s powerful earthquake: What we know so far.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL