city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

2010 ലെ ദുരന്തത്തിൽ നിന്ന് കരകയറും മുൻപ് ഹെയ്തിയിൽ വീണ്ടും ഭൂകമ്പം! മരണസംഖ്യ 304 കവിഞ്ഞു

പോര്‍ട്-ഓ-പ്രിന്‍സ്: (www.kasargodvartha.com 15.08.2021) കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 304 കവിഞ്ഞു. 2000 ത്തോളം പേര്‍ക്ക് പരിക്കേറ്റു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഒട്ടേറെ നാശനഷ്ടങ്ങള്‍ റിപോർട് ചെയ്തിട്ടുണ്ട്. പതിനായിരത്തോളം വീടുകളും, പള്ളികളും ഹോടെലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു.

2010 ലെ ദുരന്തത്തിൽ നിന്ന് കരകയറും മുൻപ് ഹെയ്തിയിൽ വീണ്ടും ഭൂകമ്പം! മരണസംഖ്യ 304 കവിഞ്ഞു

2010 ജനുവരിയില്‍ റിക്ടര്‍ സ്കെയിലില്‍ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രാജ്യത്ത് രണ്ടുലക്ഷത്തിലധികം പേര്‍ മരിക്കുകയും മൂന്ന് ലക്ഷം പേർക്ക് പരിക്കേൽക്കുകയും ഒന്നര ലക്ഷത്തിലധികം പേർ ഭവനരഹിതർ ആവുകയും ചെയ്തിരുന്നു.

തലസ്ഥാനമായ സെന്‍ട്രല്‍ പോര്‍ട്-ഓ-പ്രിന്‍സില്‍നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളുണ്ടായി. ഹെയ്തി തീരത്ത് സുനാമിയോ മൂന്നുമീറ്റര്‍ ഉയരത്തില്‍ തിരമാലകളോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും സർകാർ മുന്നറിയിപ്പ് നല്‍കി.

Keywords:  News, World, Death, Died, Earthquake in Haiti, Earthquake, Haiti, More than 304 people dead in earthquake in Haiti.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia