city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോടിന് വീണ്ടും അഭിമാനം; ഏഷ്യൻ പസഫിക് റാലി ചാംപ്യൻഷിപിന് അർഹത നേടി മൂസാ ശരീഫ് - ഗൗരവ് ഗിൽ സഖ്യം; ഇൻഡ്യയെ പ്രതിനിധീകരിച്ച് ഓസ്‌ട്രേലിയയിലേക്ക്

മൊഗ്രാൽ: (www.kasargodvartha.com 28.03.2022) കാർ റാലിയിൽ ഉയരങ്ങൾ കീഴടക്കിയ കാസർകോട് സ്വദേശി മൂസ ശരീഫ് വീണ്ടും അഭിമാനമായി. 2022 നവംബർ 25 മുതൽ 27 വരെ ഓസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന ഏഷ്യൻ പസഫിക് റാലി ചാംപ്യൻഷിപിന്റെ (APRC-2022) ഫൈനൽ റൗൻഡിൽ ഇൻഡ്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ മൂസാ ശരീഫ് - ഗൗരവ് ഗിൽ സഖ്യം അർഹത നേടി. ചെന്നൈയിൽ സൗത് ഇൻഡ്യ കാർ റാലിയോടാനുബന്ധിച്ച് നടന്ന ഏഷ്യാ കപ് ക്വാളിഫെയിങ് റാലിയിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് യോഗ്യത നേടിയത്.
                          
കാസർകോടിന് വീണ്ടും അഭിമാനം; ഏഷ്യൻ പസഫിക് റാലി ചാംപ്യൻഷിപിന് അർഹത നേടി മൂസാ ശരീഫ് - ഗൗരവ് ഗിൽ സഖ്യം; ഇൻഡ്യയെ പ്രതിനിധീകരിച്ച് ഓസ്‌ട്രേലിയയിലേക്ക്

ടീം ജെ കെ ടയറിന് വേണ്ടി മഹീന്ദ്ര എക്സ് യു വി 300 മോഡിഫൈഡ് കാർ ഉപയോഗിച്ചാണ് മൊഗ്രാൽ പെർവാഡ് സ്വദേശിയായ ശരീഫും ന്യൂഡെൽഹി സ്വദേശിയായ ഗൗരവ് ഗിലും നേട്ടം കൊയ്തത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇൻഡ്യയിലെ ഏറ്റവും വലിയ കാർ റാലിയായ ഇൻഡ്യൻ നാഷനൽ റാലി ചാംപ്യൻഷിപിൽ ഗൗരവ് ഗിൽ - മുസാ ശരീഫ് സഖ്യം വിജയം നേടിയിരുന്നു. ഇതോടെ ഏഴ് തവണ ചാംപ്യനാകുന്ന രാജ്യത്തെ ആദ്യത്തെ കോ ഡ്രൈവർ എന്ന റെകോഡ് അദ്ദേഹം സ്വന്തമാക്കുകയും ചെയ്‌തു.

28 വർഷമായി കാർ റാലി രംഗത്തുള്ള മൂസ ശരീഫ് മുന്നൂറോളം റാലികളിൽ പങ്കെടുത്തിട്ടുണ്ട്. 12 രാജ്യങ്ങളിലായി 67 അന്തർദേശീയ റാലികളിൽ പങ്കെടുത്തു 19 ചാംപ്യൻഷിപുകൾ സ്വന്തമാക്കിയിട്ടുണ്ട്. ലിംക ബുകിൽ സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്.

നല്ല പ്രതീക്ഷയോടെയാണ് ഓസ്‌ട്രേലിയയിൽ മത്സരിക്കുന്നതെന്ന് മൂസ ശരീഫ് കാസർകോട് വാർത്തയോട് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ ഫൈനൽ റൗൻഡ് മത്സരം മാത്രമാണ് നടക്കുന്നത്. മുമ്പത്തേത് പോലെ നിരവധി റൗൻഡ് മത്സരമില്ല. ഫൈനൽ മത്സരത്തിന് ഏത് വാഹനമാണ് ഉപയോഗിക്കുന്നത് എന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: News, Kerala, Kasaragod, Top-Headlines, Mogral, Car-Racer, Sports, India, Natives, World, National, International, New Delhi, Moosa Sharif, Gaurav Gill, Asian Pacific Rally Championship, Moosa Sharif - Gaurav Gill qualified for Asian Pacific Rally Championship.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia