city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Daria Kasatkina | 'ആത്മാഭിമാനത്തില്‍ വിശ്വസിച്ച്, സമാധാനത്തോടെ ജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്'; തന്റെ ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്തി റഷ്യന്‍ സൂപര്‍ താരം; ഇന്‍സ്റ്റഗ്രാമില്‍ കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം പുറത്ത്

മോസ്‌കോ: (www.kasargodvartha.com) താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് റഷ്യയുടെ ലോക 12-ാം നമ്പര്‍ ടെനിസ് താരം ഡാരിയ കസറ്റ്കിന. സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ റഷ്യന്‍ ഭരണകൂടത്തിന്റെ നയത്തിനെതിരെയാണ് താരം ആഞ്ഞടിച്ചിരിക്കുന്നത്. 

യുട്യൂബ് ചാനലിലെ വീഡിയോയിലാണ് റഷ്യന്‍ സര്‍കാരിന്റെ നയത്തിനെതിരെ താരം രംഗത്തെത്തിയത്. താനൊരു സ്വവര്‍ഗാനുരാഗിയാണെന്നും റഷ്യന്‍ താരം പ്രഖ്യാപിച്ചു. സ്വവര്‍ഗരതിയോടുള്ള തന്റെ രാജ്യത്തിന്റെ മനോഭാവത്തെയും താരം വിമര്‍ശിച്ചു.

'പാരമ്പര്യേതര' (non-traditional) ലൈംഗിക ബന്ധങ്ങള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പെടുത്തിക്കൊണ്ടുള്ള നിയമം വ്യാപിപ്പിക്കാന്‍ റഷ്യന്‍ നിയമ നിര്‍മാതാക്കള്‍ ഒരുങ്ങുന്നതായി വാര്‍ത്തയുണ്ടായിരുന്നു. നിലവില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇടയിലുള്ള നിരോധനം മുതിര്‍ന്നവരിലേക്കും വ്യാപിപ്പിക്കാനാണ് റഷ്യയുടെ നീക്കം. ഇതിനെതിരെയാണ് 25കാരിയായ താരം രംഗത്തെത്തിയത്.

1993 മുതല്‍ സ്വവര്‍ഗ ലൈംഗികത റഷ്യയില്‍ ക്രിമിനല്‍ കുറ്റമല്ല. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ 'ബ്രോഡ്കാസ്റ്റ്' ചെയ്യുന്നതിന് 2013 മുതല്‍ റഷ്യയില്‍ വിലക്കുണ്ട്. 

Daria Kasatkina | 'ആത്മാഭിമാനത്തില്‍ വിശ്വസിച്ച്, സമാധാനത്തോടെ ജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്'; തന്റെ ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്തി റഷ്യന്‍ സൂപര്‍ താരം; ഇന്‍സ്റ്റഗ്രാമില്‍ കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം പുറത്ത്

'രാജ്യത്ത് നിരോധിക്കേണ്ടതായിട്ടുള്ള ഇതിലും വലിയ എത്രയോ പ്രശ്‌നങ്ങളുണ്ട്. അതിനു നേരെ അവര്‍ കണ്ണടയ്ക്കുന്നതില്‍ അദ്ഭുതമില്ല. അവര്‍ പറയുന്നതു പോലെ, ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഒളിച്ചു താമസിക്കണമെന്നതൊക്കെ കഴമ്പില്ലാത്ത കാര്യമാണ്. പക്ഷേ എങ്ങനെ വേണം അത് വെളിപ്പെടുത്താന്‍, എത്ര പേരോട് വേണം അതുപറയാന്‍ എന്നതൊക്കെ ഓരോരുത്തരുടെയും താല്‍പര്യമാണ്. നിങ്ങളുടെ ആത്മാഭിമാനത്തില്‍ വിശ്വസിച്ച്, സമാധാനത്തോടെ ജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.'- യുട്യൂബ് വീഡിയോയില്‍ ടെനിസ് താരം പ്രതികരിച്ചു.

വീഡിയോ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കൂട്ടുകാരിയുമൊത്തുള്ള ചിത്രം കസറ്റ്കിന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. റഷ്യയുടെ വനിതാ സ്‌കേറ്റിങ് താരമായ നതാലിയ സബിയാകോയുമൊത്തുള്ള ചിത്രമാണ് ഡാരിയ പങ്കുവച്ചത്. നതാലിയയുമായി ഏറെ നാളുകളായുള്ള സൗഹൃദമാണെന്നും താരം വെളിപ്പെടുത്തി.

Daria Kasatkina | 'ആത്മാഭിമാനത്തില്‍ വിശ്വസിച്ച്, സമാധാനത്തോടെ ജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്'; തന്റെ ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്തി റഷ്യന്‍ സൂപര്‍ താരം; ഇന്‍സ്റ്റഗ്രാമില്‍ കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം പുറത്ത്

റഷ്യയിലെ ഒന്നാം നമ്പര്‍ വനിതാ ടെനിസ് താരം കൂടിയാണ് ഡാരിയ കസറ്റ്കിന. നേരത്തേ റഷ്യന്‍ ഫുട്‌ബോള്‍ താരമായ നാദിയ കര്‍പോവയും വിഷയത്തില്‍ റഷ്യന്‍ സര്‍കാരിനെതിരെ രംഗത്തെത്തിയിരുന്നു.

Keywords: news,World,international,Sports,Top-Headlines,Daria Kasatkina, Player, Tennis, ‘Monumental’: Russian tennis player Daria Kasatkina praised for coming out as gay

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia