city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടിവെള്ളത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമം, ഇന്ത്യക്കാരന് സിംഗപ്പൂരില്‍ തടവുശിക്ഷ

സിംഗപ്പൂര്‍:(www.kasargodvartha.com 07/06/2018) ഒരേ ഫഌറ്റിലെ സഹതാമസക്കാരിയെ മാനഭംഗപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ കുടിവെള്ളത്തില്‍ ഉറക്കഗുളികയെന്ന് കരുതി മരുന്ന് കലര്‍ത്തിയ ഇന്ത്യക്കാരന് സിംഗപ്പൂരില്‍ തടവുശിക്ഷ. സ്വകാര്യ ബസ് െ്രെഡവര്‍ ആയി ജോലി ചെയ്തുവന്നിരുന്ന അണ്ണാദുരൈ പ്രഭാകരന്‍ (28) ആണ് ശിക്ഷിക്കപ്പെട്ടത്. രണ്ടു വര്‍ഷവും 10 മാസവുമാണ് ശിക്ഷ.

ഫഌറ്റിലെ താമസക്കാരിയും ഇന്ത്യക്കാരിയുമായി 21കാരിയെ ആണ് ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനുവേണ്ടി ഇയാള്‍ ഉറക്കഗുളിക എന്ന് കരുതി രണ്ട് ഗുളികകള്‍ വാങ്ങി. ഒരു ഗുളിക പരീക്ഷണാര്‍ത്ഥം ഒരു കുപ്പിയിലെ വെള്ളത്തില്‍ കലര്‍ത്തി. ഗുളിക പൂര്‍ണ്ണമായും വെള്ളത്തില്‍ ലയിക്കുമെന്നും നിറംമാറ്റമില്ലെന്നും കണ്ടതോടെ ഇയാള്‍ യുവതി കുടിക്കാന്‍ വച്ചിരുന്ന കുപ്പിവെള്ളത്തില്‍ കലര്‍ത്തി. ഉറക്കമരുന്ന് കലര്‍ത്തിയ വെള്ളം കുടിച്ച് യുവതി ഗാഢനിദ്രയില്‍ ആകുമ്പോള്‍ അവളെ മാനഭംഗപ്പെടുത്താനായിരുന്നു പ്രതിയുടെ ഉദ്ദേശം.

കുടിവെള്ളത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമം, ഇന്ത്യക്കാരന് സിംഗപ്പൂരില്‍ തടവുശിക്ഷ

എന്നാല്‍ വെള്ളം കുടിച്ച യുവതിക്ക് രുചിവ്യത്യാസം തോന്നിയപ്പോള്‍ വെള്ളം പരിശോധിച്ചു. വെള്ളത്തില്‍ നേരിയ നിറംമാറ്റം കണ്ട് സംശയം തോന്നിയ യുവതി തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. സുഹൃത്തുകളുയെ ചോദ്യം ചെയ്യലില്‍ അണ്ണാദുരൈ കുറ്റം സമ്മതിച്ചു. പിടിക്കപ്പെടാതിരിക്കാന്‍ കുപ്പിയിലെ വെള്ളം ഇയാള്‍ മറിച്ചു കളഞ്ഞു. സുഹൃത്തുക്കള്‍ പോലീസില്‍ വിവരം ധരിപ്പിക്കുകയും വെള്ളംവച്ചിരുന്ന കുപ്പി ഹെല്‍ത്ത് സയന്‍സ് അതോറിറ്റിയിലേക്ക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

പരിശോധനയില്‍ കുപ്പിയിലെ വെള്ളത്തില്‍ ഉറക്കമരുന്നിലെ കെമിക്കല്‍സ് ഒന്നും ഇല്ലെന്ന് കണ്ടെത്തിയ വിദഗ്ധര്‍ പക്ഷേ, ലൈംഗിക ഉദ്ധാരണക്കുറവിന് നല്‍കുന്ന മരുന്നിന്റെ ഘടകങ്ങള്‍ കണ്ടെത്തി. കോടതിക്കു മുമ്പാകെയും അണ്ണാദുരൈ കുറ്റം സമ്മതിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Molestation, Police, Court,molestation attempt; youth sentenced in Singapure

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia