Mobile phones | പൊതുശൗചാലയങ്ങളേക്കാൾ കൂടുതൽ ബാക്ടീരിയകൾ മൊബൈൽ ഫോണിൽ! ചർമ രോഗത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ്
Apr 28, 2023, 11:17 IST
ന്യൂഡെൽഹി: (www.kasargodvartha.com) മൊബൈൽ ഫോണുകൾ നിത്യജീവിതത്തിന്റെ ഭാഗമായിരിയ്ക്കുന്ന ഈ സമയത്ത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രശസ്‌ത ചർമരോഗ വിദഗ്ധ രംഗത്ത്. പൊതുശൗചാലയങ്ങളേക്കാൾ കൂടുതൽ ബാക്ടീരിയകൾ മൊബൈൽ ഫോണിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഡോ. മാമിന തുറെഗാനോ പറയുന്നത്. തന്നെയുമല്ല, പൊതു ടോയ്‌ലറ്റുകളേക്കാൾ കൂടുതൽ ബാക്ടീരിയകൾ അടങ്ങിയിട്ടുള്ളതിനാൽ മൊബൈൽ ഫോണുകൾ ചർമ്മത്തെ ദോഷകരമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
'ഡോക്ടർ മാമിന' എന്ന വിളിപ്പേരിൽ ടിക് ടോക്ക് പ്ലാറ്റ്‌ഫോമിൽ പ്രശസ്തയായ ഡോ. മാമിന തുറെഗാനോ, ചർമത്തിന് എങ്ങനെ ദോഷം വരുത്തുമെന്ന് വിശിദീകരിക്കുന്നുമുണ്ട്. മൊബൈൽ ഫോണുകൾ എല്ലായ്‌പ്പോഴും ബാക്ടീരിയകളാൽ നിറഞ്ഞിരിക്കുന്നു. ചിലപ്പോൾ അവ പൊതുശൗചാലയങ്ങളേക്കാൾ മലിനമാണ്. ഫോണിന്റെ ദൈനംദിന ഉപയോഗവും സംസാരിക്കുമ്പോൾ മുഖത്ത് വയ്ക്കുന്നതും ബാക്ടീരിയ ചർമ്മത്തിലേക്ക് കടക്കാൻ ഇടവരുത്തുന്നു. മുഖക്കുരു പോലുള്ള ചില ചർമ്മ പ്രശ്നങ്ങൾക്ക് ഇത് കാരണമാവുകയും ചെയ്യുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഫോൺ നിരന്തരം വൃത്തിയാക്കുകയും സോപ്പ് വെള്ളത്തിൽ മുക്കിയ തുണിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ടോ തുടയ്ക്കണമെന്നും ഡോ. മാമിന നിർദേശിച്ചു. കൂടാതെ 70% ത്തിൽ കൂടുതൽ ശുചീകരണ ലായനികൾ ഉപയോഗിച്ച് തുടയ്ക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് കേടുവരുത്തുമെന്നതിനാൽ നേരിട്ട് ദ്രാവകം സ്‌പ്രേ ചെയ്യുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. അരിസോണ സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ കൗമാരക്കാരുടെ മൊബൈൽ ഫോണിൽ കുറഞ്ഞത് 17,000 ബാക്ടീരിയകളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
Keywords: News, World, Mobile Phone, Health, Doctor, Bacteria, Public Toilet, Skin, University of Arizona, Mobile phones harm the skin as they carry more bacteria than 'public toilets'

< !- START disable copy paste -->