Gold iPhone | ലോക കപ് മത്സരത്തിലെ തന്റെ സഹതാരങ്ങള്‍ക്കും ടീം അംഗങ്ങള്‍ക്കും സമ്മാനിക്കാനായി 35 ഗോള്‍ഡന്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത് ലയണല്‍ മെസി; ചിലവാകുന്നത് 1.73 കോടി
Mar 2, 2023, 20:21 IST
പാരിസ്: (www.kvartha.com) ലോക കപ് മത്സരത്തിലെ തന്റെ സഹതാരങ്ങള്‍ക്കും ടീം അംഗങ്ങള്‍ക്കും സമ്മാനിക്കാനായി 35 ഗോള്‍ഡന്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത് ലയണല്‍ മെസി. ഐഫോണുകള്‍ക്കായി മെസി ചിലവാക്കുന്നത് 1.73 കോടി രൂപയാണ്.
ഐഡിസൈന്‍ ഗോള്‍ഡ് എന്ന സ്ഥാപനമാണു സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണുകള്‍ മെസിക്കായി നിര്‍മിച്ചത്. 24 കാരറ്റ് ഗോള്‍ഡന്‍ ഐഫോണുകള്‍ പാരിസിലെ താരത്തിന്റെ അപാര്‍ട്‌മെന്റില്‍ എത്തിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമായ ദി സണ്‍ റിപോര്‍ട് ചെയ്തു.
ഓരോ ഐഫോണിലും കളിക്കാരുടെ പേരും അവരുടെ ജഴ്‌സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിച്ചിട്ടുണ്ട്. ലോക കപ് നേടിയ ടീമിലെ എല്ലാ കളിക്കാര്‍ക്കും പ്രത്യേകതയുള്ള സമ്മാനം നല്‍കണം എന്നാണ് മെസി ആഗ്രഹിച്ചത്. സാധാരണ നല്‍കുന്നത് പോലെ വാചുകള്‍ നല്‍കാന്‍ താത്പര്യം ഇല്ലെന്നും മെസി പറഞ്ഞു. ഇതോടെ കളിക്കാരുടെ പേര് എഴുതിയ സ്വര്‍ണ ഐഫോണുകള്‍ നല്‍കാം എന്ന ആശയം താന്‍ മെസിയുടെ മുന്‍പില്‍ വെക്കുകയായിരുന്നു എന്ന് ഐഡിസൈന്‍ സിഇഒ പറയുന്നു.
സഹകളിക്കാര്‍ക്കൊപ്പം സപോര്‍ട് സ്റ്റാഫിലുണ്ടായിരുന്നവര്‍ക്കും മെസിയുടെ സമ്മാനം ലഭിക്കും. മെസി സഹതാരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന ഗോള്‍ഡന്‍ ഐഫോണുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഖത്വര്‍ ലോക കപില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂടൗടില്‍ 4-2ന് വീഴ്ത്തിയാണ് മെസിയും കൂട്ടരും ലോക കിരീടത്തില്‍ മുത്തമിട്ടത്.
Keywords: Lionel Messi orders 35 gold iPhones for his World Cup winning Argentina team and staff, News, Lionel-Messi, Football, Mobile Phone, Top-Headlines, World.