city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രംപിന്റെ കൈ തട്ടിമാറ്റിയ ഭാര്യ മെലാനിയയുടെ വീഡിയോ വൈറലായി

ജറുസലേം: (www.kasargodvartha.com 23.05.2017) യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ കൈ ഭാര്യ മെലാനിയ ട്രംപ് തട്ടിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ രാജ്യാന്തരതലത്തില്‍ വൈറലാകുന്നു. ഇസ്രയേല്‍ സന്ദര്‍ശനത്തിനായി ടെല്‍ അവീവിലെ ബെന്‍-ഗുറിയോന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ട്രംപിന്റെ കൈപിടിക്കാന്‍ മെലാനിയ വിസമ്മതിച്ചത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ വച്ചു നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയ് ക്കാണു വഴി തെളിച്ചത്.

ഇസ്രയേല്‍ സന്ദര്‍ശനത്തിന് എത്തിയ ട്രംപിനെയും ഭാര്യയെയും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഭാര്യ സാറ മറ്റു പ്രമുഖര്‍ തുടങ്ങിയവരും വിമാനത്താവളത്തിലുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോഴാണു സംഭവം. കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിയപ്പോള്‍ ട്രംപ് മെലാനിയയുടെ കൈപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പ്രഥമ വനിത ട്രംപിന്റെ കൈകള്‍ തട്ടിമാറ്റുകയായിരുന്നു. ട്രംപും അദ്ദേഹത്തിന്റെ ഭാര്യയും മുന്‍പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

 ട്രംപിന്റെ കൈ തട്ടിമാറ്റിയ ഭാര്യ മെലാനിയയുടെ വീഡിയോ വൈറലായി

സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ പലരും മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും അദ്ദേഹത്തിന്റെ ഭാര്യ മിഷേല്‍ ഒബാമയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ് തു. പ്രസിഡന്റ് പ്രഥമ വനിതയെ എങ്ങനെയാണു പരിഗണിക്കേണ്ടതെന്ന് ഒബാമയെ കണ്ടുപഠിക്കണമെന്നാണ് ഒരാളുടെ ട്വീറ്റ്.

Also Read:
വൻതുക സമ്മാനം ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞ് പോലീസ് കൺട്രോൾ റൂമിലേക്ക് വ്യാജ ഫോൺ വിളിച്ച യുവാവിനെ അറസ്റ്റ് ചെയ്തു



Keywords: President, Video, Social Media, News, World, Wife,  Melania Trump blocks husband from grabbing her by the hand, US President, Donald Trump.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia