city-gold-ad-for-blogger

കോവിഡ് പ്രതിരോധം: ദുബൈ ആരോഗ്യവകുപ്പിന്റെ ആദരവിന് അര്‍ഹരായി കാസര്‍കോട്ടെ മൂന്ന് സഹോദരങ്ങള്‍

ദുബൈ: (www.kasargodvartha.com 26.06.2020) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചതിന് കാസര്‍കോട് ചെര്‍ക്കളയിലെ മൂന്ന് സഹോദരങ്ങള്‍ക്ക് ദുബൈ ആരോഗ്യ വകുപ്പിന്റെ ആദരം. കോവിഡ് ദുരിതബാധിതരെ സ്വന്തം ജീവന്‍ പോലും അവഗണിച്ച് പരിചരിച്ചതിനാണ് സഹോദരങ്ങളായ റിയാസ്, റുഖ്‌സാന്‍, റിഫ്സല്‍ എന്നിവര്‍ ആദരവിന് അര്‍ഹരായത്. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ചെര്‍ക്കള കോലാച്ചിയടുക്കത്തെ ഇസ്മായില്‍-ജമീല ദമ്പതികളുടെ മക്കളാണ് മൂവരും.

കോവിഡ് പ്രതിരോധം: ദുബൈ ആരോഗ്യവകുപ്പിന്റെ ആദരവിന് അര്‍ഹരായി കാസര്‍കോട്ടെ മൂന്ന് സഹോദരങ്ങള്‍

ദുബൈയിലെ അല്‍ റാഷിദ്, അല്‍ മുഹ്സിന പ്രിവന്റീവ് ആശുപത്രികളിലെ ക്വാറന്റീന്‍ സെന്ററുകളിലിലെ രോഗികളെ ഇപ്പോഴും ദൈവനിയോഗം എന്നതു പോലെ പരിചരിച്ചു വരികയാണ് ഇവര്‍. റിയാസ് 15 വര്‍ഷമായി ദുബൈയിലെ സോനാപ്പൂര്‍ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി പ്രവര്‍ത്തിച്ചു വരികയാണ്. തുടര്‍ന്ന് അല്‍ മുഹ്സിന പ്രിവന്റീവായി ഈ ആശുപത്രി മാറുകയായിരുന്നു. റുക്സാന്‍, റിപ്സല്‍ എന്നിവര്‍ അല്‍ റാഷിദ് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍മാരാണ്.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ മറ്റുള്ളവരുടെ സേവനത്തില്‍ തങ്ങളുടെ സേവനം ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ മാതാപിതാക്കളോടും യുഎഇയോടും നന്ദിയുണ്ടെന്ന് സഹോദരങ്ങള്‍ പറഞ്ഞു. കൊറോണ വൈറസ് കാലത്തിന്റെ തുടക്കം മുതല്‍ ഓരോ ദിവസവും, അവര്‍ സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്യുന്നു. ഓരോരുത്തരുടെയുംഫലം കോവിഡ് നെഗറ്റീവ് ആയിരിക്കണേയെന്ന് മനസുനിറയെ പ്രാര്‍ത്ഥന നടത്തിയാണ് ഓരോ ദിവസവും പരിശോധന തുടരുന്നതെന്ന് ഇവര്‍ പറഞ്ഞു. മാതാപിതാക്കള്‍ വൈദ്യരംഗത്ത് ഇല്ലെങ്കിലും ഈ രംഗത്തേക്ക് കടക്കാന്‍ അവര്‍ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും സഹോദരങ്ങള്‍ പറഞ്ഞു.

Keywords:  World, news, Malayali, Dubai, COVID-19, Corona, Top-Headlines, Health-Department, Hospital, Lab technician, Felicitation, Brothers, Meet three Keralite brothers who share their COVID-19 calling in Dubai.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia