Arrested | ചാള്‍സ് രാജാവിനും പത്‌നി കാമിലയ്ക്കും നേരെ മുട്ടയേറ്; ഒരാള്‍ അറസ്റ്റില്‍
ലന്‍ഡന്‍: (www.kasargodvartha.com) ചാള്‍സ് രാജാവിനും പത്‌നി കാമിലയ്ക്കും നേരെ മുട്ടയേറ്. യോര്‍ക് നഗരത്തില്‍ എലിസബത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. പ്രതിഷേധിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
നഗര ഭരണാധികാരികള്‍ രാജാവിന് ഔദ്യോഗിക വരവേല്‍പു നല്‍കുമ്പോഴായിരുന്നു ജനക്കൂട്ടത്തില്‍നിന്ന് ഒരാള്‍ മൂന്ന് മുട്ടകള്‍ എറിഞ്ഞത്. മുട്ട ഇവരുടെ ശരീരത്തില്‍ തട്ടാതെ സമീപത്ത് വീണു. മുദ്രാവാക്യം വിളിച്ചാണ് ഇയാള്‍ രാജാവിനും രാജ്ഞിക്കും നേരെ മുട്ടയെറിഞ്ഞത്. അടിമകളുടെ ചോരയ്ക്ക് മുകളിലാണ് ബ്രിടന്‍ കെട്ടിപ്പടുത്തതെന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു മുട്ടയേറ്.
രാജാവിനെയും പത്‌നിയെയും ഉടന്‍ അവിടെ നിന്നു മാറ്റി. ഉടന്‍ തന്നെ പ്രതിഷേധിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി കസ്റ്റഡിയില്‍ എടുത്തു. ബ്രിടീഷ് രാജ്ഞിയായിരുന്ന എലിസബത് രാജ്ഞിയുടെ മരണശേഷം സെപ്റ്റംബറിലാണ് ചാള്‍സ് അധികാരമേറ്റത്. രണ്ട് ദിവസത്തെ വടക്കന്‍ ഇന്‍ഗ്ലന്‍ഡ് പര്യടനത്തിനിടെയാണ് അനിഷ്ട സംഭവമുണ്ടായത്.
Keywords: News, World, Attack, arrest, Arrested, Crime, Top-Headlines, Man arrested after eggs thrown at King Charles.