city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള പുരാതന മുസ്ലിം നഗരം എത്യോപ്യയില്‍ കണ്ടെത്തി

അഡിസ് അബാബ: (www.kasargodvartha.com 18.06.2017) എത്യോപ്യയില്‍ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി. ഈജിപ്ത്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഒരു സംഘം ആര്‍ക്കിയോളജിസ്റ്റുകളാണ് ഗവേഷണം നടത്തിയത്. ഹര്‍ള മേഖലയില്‍ നടന്ന ഖനനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് നഗരം കണ്ടെത്തിയത്. പുരാതന കാലത്തെ ആഭരണങ്ങള്‍, കല്ലുകള്‍ എന്നിവയും കണ്ടെടുത്തു.

ഹര്‍ല മേഖലയിലെ വ്യാപാര കേന്ദ്രമായിരുന്നു പുതുതായി കണ്ടെത്തിയ നഗരമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്സിറ്റി ഓഫ് എക്സ്റ്ററിലെ പ്രഫസര്‍ തിമോത്തി ഇന്‍സോള്‍ പറഞ്ഞു. ആഭരണ നിര്‍മാണത്തിന് പേരുകേട്ട നഗരമായിരുന്നു ഇത്.
ചെങ്കടല്‍, ഇന്ത്യന്‍ സമുദ്രം തുടങ്ങിയ മേഖലയില്‍ നിന്ന് എത്തുന്നവരുമായി വ്യാപാര ബന്ധം നടത്തിയിരുന്ന സ്വദേശിയരുടേയും വിദേശിയരുടേയും ഇടകലര്‍ന്ന സമൂഹമായിരുന്നു ഹാര്‍ലയിലേതെന്നും ഇന്‍സോള്‍ പറഞ്ഞു.

സോമാലിലാന്‍ഡിലും ടാന്‍സാനിയയിലും നടത്തിയ ഗവേഷണത്തിലൂടെ എഡി 12ാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന മോസ്‌കും പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കയിലെ വിവിധ ഇസ്ലാമിക് സമൂഹങ്ങള്‍ തമ്മില്‍ ചരിത്രപരമായ ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് കണ്ടെത്തലെന്ന് ഗവേഷകര്‍ പറഞ്ഞു.

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള പുരാതന മുസ്ലിം നഗരം എത്യോപ്യയില്‍ കണ്ടെത്തി

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള പുരാതന മുസ്ലിം നഗരം എത്യോപ്യയില്‍ കണ്ടെത്തി

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള പുരാതന മുസ്ലിം നഗരം എത്യോപ്യയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  World, news, Top-Headlines, Lost Ancient Muslim City Discovered in Ethiopia Could Reveal Details of Islam's History in Africa

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia