city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Liz Truss | ലിസ് ട്രസ് ബ്രിടന്റെ 3-ാമത്തെ വനിത പ്രധാനമന്ത്രി; ബോറിസ് ജോണ്‍സന്‍ ചൊവ്വാഴ്ച സ്ഥാനമൊഴിയും

ലന്‍ഡന്‍: (www.kasargodvartha.com) ലിസ് ട്രസ് പുതിയ ബ്രിടിഷ് പ്രധാനമന്ത്രി. ഇന്‍ഡ്യന്‍ വംശജനായ മുന്‍ധനമന്ത്രി ഋഷി സുനക് ആയിരുന്നു ലിസ് ട്രസിന്റെ എതിരാളി. ലിസ് ട്രസിന് 81,326 വോടും ഋഷി സുനകിന് 60,399 വോടുമാണ് ലഭിച്ചത്. ബ്രിടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് 47 കാരിയായ ലിസ്.

ബോറിസ് ജോണ്‍സനു പിന്‍ഗാമിയായാണ് ലിസ് ട്രസ് അധികാരത്തിലേറുക. രാജി വച്ചിട്ടും കാവല്‍ പ്രധാനമന്ത്രിയായി തുടര്‍ന്ന് ബോറിസ് ജോണ്‍സന്‍ ചൊവ്വാഴ്ച സ്ഥാനമൊഴിയും. കണ്‍സര്‍വേറ്റീവ് പാര്‍ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന അവസാനഘട്ട വോടെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നതോടെയാണ് മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസ് വിജയിയായത്.

Liz Truss | ലിസ് ട്രസ് ബ്രിടന്റെ 3-ാമത്തെ വനിത പ്രധാനമന്ത്രി; ബോറിസ് ജോണ്‍സന്‍ ചൊവ്വാഴ്ച സ്ഥാനമൊഴിയും

പ്രധാനമന്ത്രിയാകാനുള്ള അവകാശവവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും. ആചാരപരമായ ചടങ്ങുകള്‍ക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുക. സ്‌കോട് ലന്‍ഡിലെ വേനല്‍ക്കാല വസതിയായ ബാല്‍മോറിലാണ് നിലവില്‍ എലിസബത്ത് രാജ്ഞിയുള്ളത്. ഇവിടെയെത്തിയാകും പുതിയ പ്രധാനമന്ത്രി രാജ്ഞിയെ കാണുക.

ബോറിസിന്റെ രാജിയും വിടവാങ്ങല്‍ സന്ദര്‍ശനവും ഇവിടെയെത്തിയാകും. 70 വര്‍ഷത്തിലേറെയായുള്ള രാജ്ഞിയുടെ അധികാര ചരിത്രത്തില്‍ ഇതിനോടകം 14 പേരെ അവര്‍ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. ഇതെല്ലാം നടന്നത് ഔദ്യോഗിക വസതിയായ ബകിങ്ങാം കൊട്ടാരത്തിലായിരുന്നു. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായാണ് സ്‌കോട് ലന്‍ഡിലെ ബാലമോറില്‍ ചടങ്ങുകള്‍ നടക്കുക.

പ്രധാനമന്ത്രിയില്‍ അവിശ്വാസം പ്രഖ്യാപിച്ച് മന്ത്രിസഭയിലെ 50 പേര്‍ രാജിവച്ചൊഴിയുകയും പാര്‍ടി എംപിമാരില്‍ ഭൂരിപക്ഷവും എതിരാവുകയും ചെയ്തതോടെ ബോറിസ് ജോണ്‍സന് മറ്റു വഴികളില്ലാതായി. യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് പദ്ധതിയുടെ പശ്ചാത്തലത്തില്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ ബോറിസ് ജോണ്‍സനെ തുടക്കം മുതല്‍ വിവാദങ്ങള്‍ പിന്തുടര്‍ന്നു.

കോവിഡ് കാലത്ത് ലോക്ഡൗണ്‍ ചട്ടങ്ങള്‍ മറികടന്ന് മദ്യസല്‍കാരമടക്കമുള്ള ആഘോഷങ്ങള്‍ നടത്തിയത് വന്‍ തിരിച്ചടിയായി. 'പാര്‍ടിഗേറ്റ്' എന്നറിയപ്പെട്ട ഈ വിവാദത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തേണ്ടിവന്നു, ചട്ടലംഘനത്തിനു പൊലീസ് പിഴ ചുമത്തുകയും ചെയ്തു. പിന്നാലെ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു ബ്രിടന്‍ കൂപ്പുകുത്തി. വിലക്കയറ്റം രൂക്ഷമായി. ഇതോടെയാണ് ബോറിസ് രാജിവച്ചത്.

ഇന്‍ഡ്യന്‍ വംശജനായ ഋഷി സുനക് ലിസ് ട്രസിന്റെ മുഖ്യ എതിരാളിയായിരുന്നു. ബോറിസ് ജോണ്‍സന്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ഋഷി സുനകാണ് സര്‍കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജി പ്രഖ്യാപിച്ചത്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ ഋഷി സുനകിനെ ധനമന്ത്രിയായി ബോറിസ് ജോണ്‍സന്‍ നിയമിച്ചത്. ഋഷി, ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷതയുടെ ഭര്‍ത്താവാണ്.

Keywords: Liz Truss to be next prime minister of UK, beats Rishi Sunak by over 20,000 votes, News, Politics, Prime Minister, Woman, Top-Headlines, World.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia