Injured | കാറപകടം: ലാസിയോയുടെ ഇറ്റാലിയന്‍ ഫോര്‍വേഡ് സിറോ ഇമ്മൊബീലിന് പരുക്ക്
റോം: (www.kasargodvartha.com) കാറപകടത്തില്‍ ലാസിയോയുടെ ഇറ്റാലിയന്‍ ഫോര്‍വേഡ് സിറോ ഇമ്മൊബീലിന് പരുക്കേറ്റു. രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കാറില്‍ പോകുന്നതിനിടെ പാളത്തിലൂടെ ഓടുന്ന ട്രാം കാര്‍ ഇടിക്കുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ പറയുന്നു. അപകടത്തില്‍ പരുക്കേറ്റമറ്റു ഏഴുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
താരത്തിന്റെ വാരിയെല്ലിന് പൊട്ടലും പിന്‍വശത്ത് മുറിവും ഉള്ളതായി ക്ലബ് അധികൃതര്‍ അറിയിച്ചു. ഇമ്മൊബീല്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും കാര്യമായ പ്രശ്‌നങ്ങളില്ലെന്നും ക്ലബ് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ മത്സരത്തില്‍ ലാസിയോക്കായി ഗോള്‍ നേടിയ 33കാരന്‍ സീരി എയിലെ സീസണിലെ ഗോള്‍ സമ്പാദ്യം 10 ആയി ഉയര്‍ത്തിയിരുന്നു. ലീഗില്‍ ലാസിയോ നാപോളിക്ക് പിറകില്‍ രണ്ടാമതാണിപ്പോള്‍. ഇറ്റലിക്കായി 55 മത്സരങ്ങളില്‍ 15 ഗോളുകള്‍ നേടിയിട്ടുണ്ട്.
Keywords: Rome, News, World, Sports, Injured, Car, Accident, Immobile, Lazio's Immobile suffers rib and back injuries in car crash.