city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Nitesh Banga | ഉദ്യോഗാർഥികൾക്ക് സന്തോഷവാർത്ത! അമേരിക്കയിലെ പിരിച്ചുവിടൽ ഇന്ത്യയിൽ ജോലി സാധ്യത വർധിപ്പിക്കുമെന്ന് നിതേഷ് ബംഗ

വാഷിംഗ്ടൺ: (www.kasargodvartha.com) അമേരിക്കയിലെ പിരിച്ചുവിടലുകൾ ഇന്ത്യയിൽ ധാരാളം തൊഴിലവസരങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബൽ ലോജിക് പ്രസിഡണ്ടും സിഇഒയുമായ നിതേഷ് ബംഗ പറഞ്ഞു. ഇന്ത്യയിലെ പ്രതിഭകളെ സ്വന്തമാക്കാൻ കമ്പനി നോക്കുകയാണെന്നും ഓരോ വർഷവും 25 മുതൽ 35 ശതമാനം വരെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ പദ്ധതിയുണ്ടെന്നും ബംഗയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ഗൂഗിൾ, ട്വിറ്റർ, ഫേസ്ബുക്ക് അല്ലെങ്കിൽ ആരെങ്കിലും യുഎസിൽ ജീവനക്കാരെ പിരിച്ചുവിടുകയാണെങ്കിൽ, യഥാർഥത്തിൽ കമ്പനികൾ ഇനി ഒന്നും ചെയ്യേണ്ടതില്ല എന്നല്ല, മറിച്ച് അവർ ഇപ്പോഴും അവരുടെ ജോലികൾ തുടരേണ്ടതുണ്ട്. ഇത്തരം തൊഴിലുകൾ ഇന്ത്യയിലേക്ക് വരുമെന്ന് വിശ്വസിക്കുന്നതായും നിതേഷ് ബംഗ കൂട്ടിച്ചേർത്തു.

Nitesh Banga | ഉദ്യോഗാർഥികൾക്ക് സന്തോഷവാർത്ത! അമേരിക്കയിലെ പിരിച്ചുവിടൽ ഇന്ത്യയിൽ ജോലി സാധ്യത വർധിപ്പിക്കുമെന്ന് നിതേഷ് ബംഗ

അമേരിക്കയിലെ വൻകിട ടെക്നോളജി സ്ഥാപനങ്ങളിൽ നടക്കുന്ന പിരിച്ചുവിടലുകൾ ഇന്ത്യൻ ഐടി മേഖലയ്ക്ക് ഗുണം ചെയ്യും. ഇന്ത്യയിൽ ധാരാളം ജോലി സാധ്യത വർധിക്കും. യുഎസിൽ ധാരാളം പിരിച്ചുവിടലുകൾ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ കാര്യമായ മാന്ദ്യം കാണാൻ പോകുന്നില്ലെന്നും ബംഗ പറഞ്ഞു.

Keywords: Job,Report,Social-Media,Technology,India,Employees,World,news,Latest-News,Top-Headlines, Layoffs in US will bring lot of work to India, Global logic CEO Nitesh Banga.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia