city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കുട്ടികള്‍ കാണുന്ന ലോകം മുതിര്‍ന്നവര്‍ കാണുന്ന ലോകത്തേക്കാള്‍ വലുത്'

കാസര്‍കോട്: (www.kasargodvartha.com 29/06/2015) കുട്ടികള്‍ കാണുന്ന ലോകം മുതിര്‍ന്നവര്‍ കാണുന്ന ലോകത്തേക്കാള്‍ വലുതാണെന്നും ബാല്യത്തിലെ നിഷ്‌കളങ്കമായ ഭാവനകളെല്ലാം തന്നെ കവിതയുടെ മണം പേറുന്നവയാണെന്നും പ്രശസ്ത കവി ദിവാകരന്‍ വിഷ്ണുമംഗലം പറഞ്ഞു. കുമ്പഡാജെ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളില്‍ വിദ്യാരംഗത്തിന്റെ ഉദ്ഘാടനത്തിനോടുബന്ധിച്ച് ബാലകവിതയുടെ ലോകം എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാതെ,കുട്ടികളെ സ്വതന്ത്രരായി വിടുന്ന വിദ്യാലയങ്ങളില്‍ നിന്നേ നാളത്തെ കവികള്‍ ജനിക്കുകയുള്ളു. കുമാരനാശന്‍, ഉള്ളൂര്‍, വള്ളത്തോള്‍, വൈലോപ്പിള്ളി, ജി.ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ ബാലകവിതകള്‍ അവതരിപ്പിച്ച് അദ്ദേഹം, ബാലകവിതകളുടെ മാധുര്യം ആവര്‍ത്തിച്ചു പാടൂന്നതിലൂടെ ഏറുമെന്ന് കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ആറുകള്‍ വറ്റിയാലെന്ത് സെമിനാറുകള്‍ ബാക്കിയുണ്ടല്ലോ എന്ന് സ്വന്തം കവിത അദ്ദേഹം അവതരിപ്പിച്ചു. കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകള്‍ വിദ്യാര്‍ത്ഥികളായ പ്രജിത,അഹമ്മദ് പയീസ് എന്നിവര്‍ക്കു നല്കി അദ്ദേഹം പ്രകാശനം ചെയ്യ്തു.

കുട്ടികള്‍ എഴുതിയ കവിതകള്‍ അവതരിപ്പിക്കുകയും കവിയുടെ നിര്‍ദ്ദേശാനുസരണം വേണ്ടിടത്ത് തിരുത്തുകയും ചെയ്തു. ഇത് കുട്ടികള്‍ക്ക് രസകരമായ അനുഭവമായി. കുഞ്ഞുണ്ണി കവിതകള്‍ കുട്ടികള്‍  തന്നെ കന്നഡയിലേക്ക് മൊഴിമാറ്റി ആലപിക്കുകയും ചെയ്തു.സ്‌കൂള്‍ വിദ്യാരംഗത്തിന്റെ ഉദ്ഘാടനം കുംബഡാജെ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആനന്ദ കെ മൗവ്വാര്‍ നിര്‍വഹിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ യു.സുവര്‍ണ്ണ, നിര്‍മ്മല ടീച്ചര്‍, മഹാലിംഗ പ്രകാശ് എന്നിവര്‍ സംസാരിച്ചു.
'കുട്ടികള്‍ കാണുന്ന ലോകം മുതിര്‍ന്നവര്‍ കാണുന്ന ലോകത്തേക്കാള്‍ വലുത്'

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia