Found Dead | കൊറിയന്‍ ഗായിക ലീ സാംഗ് യൂന്‍ മരിച്ച നിലയില്‍; സംഭവം സംഗീത പരിപാടി തുടങ്ങുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ്
Jul 8, 2023, 07:53 IST
സോള്‍: (www.ksargodvartha.com) ദക്ഷിണ കൊറിയന്‍ ഗായികയെ മരിച്ച നിലയില്‍ കണ്ടെത്തി. ലീ സാംഗ് യൂന്‍ (46) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഗിംചിയോണ്‍ നഗരത്തിലാണ് സംഭവം.
ലീ സാംഗ് യൂന്‍ ഒരു സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു. പരിപാടി തുടങ്ങുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് ശുചിമുറിയില്‍ അബോധാവസ്ഥയിലാണ് ലീയെ കണ്ടെത്തിയതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: South Korea, Singer, News, World, Death, Found dead, Korean singer Lee Sang Eun found dead minutes before performance.