city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടുകാരനായ വിദ്യാര്‍ത്ഥിക്ക് പഠന മികവിന് ബ്രിട്ടീഷ് മലയാളി അവാര്‍ഡ്

യു.കെ: 2014ലെ യംഗ് ടാലന്റ് ഓഫ് ദി ഇയര്‍ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് യു.കെ.യിലെ കോള്‍ചെസ്റ്റര്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കാസര്‍കോട്ടുകാരന് ലഭിച്ചു. യു.കെ.യിലെ നോര്‍ത്ത് എസെക്‌സ് ഐ. എച്ച്.എസില്‍ കണ്‍സള്‍ട്ടിംഗ് ഫിസിയാട്രിസ്റ്റായ കാസര്‍കോട് മേല്‍പറമ്പ് റഹ്മത്ത് ബാഗിലെ ഡോ. അബ്ദുല്‍ റൗഫിന്റെയും സുലൈഖയുടെയും മകനായ അഫ്ഹം റൗഫ് (18) ആണ് ഈ നേട്ടം കൈവരിച്ചത്.

എട്ട് വിഷയങ്ങള്‍ തിരഞ്ഞെടുത്ത് എ. ലെവല്‍ പഠിക്കാന്‍ തയ്യാറായ അഫ്ഹമിന് മുഴുവന്‍ വിഷയങ്ങളിലും 100 ശതമാനം വിജയം കൈവരിക്കാന്‍ സാധിച്ചു. യു.കെ.യിലെ മൂന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതിയ എ. ലെവല്‍ പരീക്ഷയിലാണ് അഫ്ഹം റൗഫിന്റെ ഉന്നത വിജയം എന്നത് തിളക്കം വര്‍ധിപ്പിക്കുന്നു. ആദ്യ ദിനം ഫലം വന്നപ്പോള്‍ ഏഴു വിഷയങ്ങള്‍ക്ക് എ. സ്റ്റാര്‍ ലഭിച്ച അഫ്ഹാമിന് പൊളിറ്റിക്‌സില്‍ 2 മാര്‍ക്കിന് എ. സ്റ്റാര്‍ നഷ്ടപ്പെട്ടു. പിന്നീട് റീവാല്വേഷനില്‍ എ. സ്റ്റാര്‍ വീണ്ടെടുക്കുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പു നടന്ന ജി.സി.എസ്.ഇ. പരീക്ഷയിലും ഇതായിരുന്നു സ്ഥിതി.
കാസര്‍കോട്ടുകാരനായ വിദ്യാര്‍ത്ഥിക്ക് പഠന മികവിന് ബ്രിട്ടീഷ് മലയാളി അവാര്‍ഡ്
കണക്ക് ഫര്‍തര്‍ മാത്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, ഇക്കണോമിക്‌സ്, ജനറല്‍ സ്റ്റഡീസ്, പൊളിറ്റിക്‌സ് എന്നിവ ഒന്നിച്ച് പഠിച്ചാണ് അഫ്ഹാം എ ലെവല്‍ പരീക്ഷയിലൂടെ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നടന്ന ജി.സി.എസ്.ഇയില്‍ 13 വിഷയങ്ങളിലും എ സ്റ്റാര്‍ നേടിയ അഫ്ഹാം അതില്‍ ഏഴെണ്ണത്തില്‍ മുഴുവന്‍ മാര്‍ക്കും നേടി അധ്യാപകരെ പോലും ഞെട്ടിക്കുകയായിരുന്നു. അന്ന് ഇംഗ്ലീഷ്, ഫ്രഞ്ച്, ലാറ്റിന്‍, അസ്‌ട്രോണമി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോഗ്രഫി, ഹിസ്റ്ററി, ഐസിറ്റി എന്നിവയിലാണ് എ സ്റ്റാര്‍ സ്വന്തമാക്കിയത്.

സാധാരണ മലയാളി വിദ്യാര്‍ത്ഥികള്‍ ചിന്തിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായാണ് അഫ്ഹമിന്റെ ചിന്തകള്‍. പിതാവ് ഡോക്ടറാണെന്നതും മികച്ച വിജയത്തിന്റെ പിന്‍ബലത്തില്‍ ഏത് യൂണിവേഴ്‌സിറ്റിയിലും വൈദ്യ ശാസ്ത്രം പഠിക്കാന്‍ സീറ്റ് തരപ്പെടുമായിരുന്നിട്ടും അഫ്ഹം തിരഞ്ഞെടുത്തത് നാച്ചുറല്‍ സയന്‍സ് ആയിരുന്നു. ചരിത്രവും രാഷ്ട്രീയവും രാജ്യ പുരോഗതിയും സസൂക്ഷ്മം നിരീക്ഷിക്കുന്ന ഈ വിദ്യാര്‍ത്ഥി ശാസ്ത്രം മാനവികതയില്‍ ഊന്നി മുന്നേറണമെന്ന് ആഗ്രഹിക്കുന്നു.

നാച്ചുറല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അഫ്ഹമിന്റെ ഇഷ്ട വിഷയം ഫിസിക്‌സാണ്. വായനയില്‍ ഏറെ താല്‍പര്യമുള്ള ഈ മിടുക്കന് പാശ്ചാത്യ എഴുത്തുകാരില്‍ ഏറെ ഇഷ്ടം ടോല്‍കിയെയാണ്. ഇന്ത്യന്‍ എഴുത്തുകാരില്‍ ചേതല്‍ ഭഗതിനെയാണിഷ്ടം. ശാസ്ത്രം പുരോഗതിയ്‌ക്കൊപ്പം നാശവും സൃഷ്ടിക്കുന്നതായി അഫ്ഹം അഭിപ്രായപ്പെടുന്നു.

1991ല്‍കോഴിക്കോട്ട് മെഡിസിനു പഠിച്ച പിതാവ് അബ്ദുല്‍ റൗഫ് അഞ്ച് വര്‍ഷം കഴിഞ്ഞാണ് യു.കെ.യില്‍ എത്തിയത്. വെല്ലൂര്‍ സി.എം.സി.യിലും സേവനമനുഷ്ഠിച്ചിരുന്നു. 10-ാം തരം വിദ്യാര്‍ത്ഥിയായ നിദ അഫ്ഹമിന്റെ ഏക സഹോദരിയാണ്.

കാസര്‍കോട്ടുകാരനായ വിദ്യാര്‍ത്ഥിക്ക് പഠന മികവിന് ബ്രിട്ടീഷ് മലയാളി അവാര്‍ഡ്

   കാസര്‍കോട്ടുകാരനായ വിദ്യാര്‍ത്ഥിക്ക് പഠന മികവിന് ബ്രിട്ടീഷ് മലയാളി അവാര്‍ഡ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഫേസ്ബുക്ക് ഇനി ഇന്ത്യന്‍ ഗ്രാമങ്ങളിലേയ്ക്കും, സക്കര്‍ബര്‍ഗ് ഒരുങ്ങി തന്നെ

Keywords:  World, Malayalam, Student, school, Abdul Rouf, Vellur, UK, Young talent, Afham Rouf, A level, British Malayalee

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia