city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | ഇന്‍ഡ്യക്കാരായ ദമ്പതികളെയും മകനെയും അമേരികയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഇരട്ട കൊലപാതകവും ആത്മഹത്യയുമെന്ന് പൊലീസ്

വാഷിംഗ്ടണ്‍: (www.kasargodvartha.com) കര്‍ണാടകയില്‍ നിന്നുള്ള ടെകി ദമ്പതികളെയും അവരുടെ ആറ് വയസുള്ള മകനെയും അമേരികന്‍ സംസ്ഥാനമായ മേരിലാന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ട ആത്മഹത്യയും കൊലപാതകവുമാണെന്ന് പൊലീസ് സംശയിക്കുന്നു. വെള്ളിയാഴ്ച ഉച്ചയോടെ മൂവരെയും അവരുടെ ബാള്‍ട്ടിമോര്‍ കൗണ്ടിയിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
      
Found Dead | ഇന്‍ഡ്യക്കാരായ ദമ്പതികളെയും മകനെയും അമേരികയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഇരട്ട കൊലപാതകവും ആത്മഹത്യയുമെന്ന് പൊലീസ്

യോഗേഷ് എച്ച് നാഗരാജപ്പ (37), പ്രതിബ വൈ അമര്‍നാഥ് (37), യാഷ് ഹൊന്നാല്‍ (ആറ്) എന്നിവരാണ് മരിച്ചത്. യോഗേഷും ഭാര്യയും അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായി ജോലിചെയ്യുകയാണ്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം യോഗേഷ് ജീവനൊടുക്കിയെന്നാണ് സംശയിക്കുന്നതെന്ന് കൗണ്ടി പൊലീസ് ഉദ്യോഗസ്ഥന്‍ ആന്റണി ഷെല്‍ട്ടണെ ഉദ്ധരിച്ച് ബാള്‍ട്ടിമോര്‍ സണ്‍ ദിനപത്രം റിപ്പോര്‍ട് ചെയ്തു. മൂന്ന്പേര്‍ക്കും വെടിയേറ്റ മുറിവ് കണ്ടെത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച വൈകുന്നേരമാണ് കുടുംബാംഗങ്ങളെ അവസാനമായി ജീവനോടെ കണ്ടതെന്നും, മരണകാരണവും രീതിയും കണ്ടെത്താന്‍ ചീഫ് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഭയാനകമായ ഈ പ്രവൃത്തിയിലൂടെ ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളായ ഇരകളെ ഓര്‍ത്ത് അഗാധമായ ദുഃഖിക്കുന്നുവെന്നും, ദാരുണമായ സംഭവത്തെത്തുടര്‍ന്ന് കുടുംബത്തെയും ഇന്‍ഡ്യന്‍ സമൂഹത്തെയും സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബാള്‍ട്ടിമോര്‍ കൗണ്ടി എക്സിക്യൂട്ടീവ് ജോണി ഓള്‍സ്വെസ്‌കി പറഞ്ഞു.

Keywords: Karnataka Couple, 6-Yr-Old Son Found Dead In US; Double-Suicide Murder Suspected, Found, Dead, Couples, Son, Case, Double, Suicide, Murder, Friday, Welfare check, Afternoon, Husband, Wife, Police, Baltimore County, America, Gunshot, Family members, News, Malayalam News, Karnataka Couple, 6-Yr-Old Son Found Dead In US; Double-Suicide Murder Suspected. AR

< !- STT disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia