city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജെ പി ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പ്രിട്ടോറിയ: (www.kasargodvartha.com 17.09.2017) ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ശനിയാഴ്ച മാധ്യമങ്ങള്‍ക്കനുവദിച്ച അഭിമുഖത്തിലാണ് മുപ്പത്തിമൂന്നുകാരനായ ഡുമിനി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതെന്ന് ഡുമിനി അറിയിച്ചു. ഒപ്പം തന്റെ ടീമായ കേപ്പ് കോബ്രാസിനെ പരിശീലിപ്പിക്കുക എന്ന ഉദ്ദേശവും തീരുമാനത്തിന് പിന്നിലുള്ളതായി താരം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജെ പി ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

'നീണ്ട നേരത്തെ ആലോചനകള്‍ക്ക് ശേഷമാണ് ഒന്നാം ക്ലാസ്സ് മത്സരങ്ങളില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ പതിനാറ് വര്‍ഷത്തിനിടയില്‍ രാജ്യത്തിനുവേണ്ടി 46 ടെസ്റ്റുകളിലും 108 ഒന്നാംക്ലാസ്സ് മത്സരങ്ങളിലും പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് അംഗീകാരമായി ഞാന്‍ കരുതുന്നു, അത് ഞാന്‍ ശരിക്കും ആസ്വദിച്ചു. ഡുമിനി പറഞ്ഞു.

33 കാരനായ ഡുമിനിയുടെ ടെസ്റ്റ് അരങ്ങേറ്റം ഓസ്‌ട്രേലിയക്കെതിരെ 2008ലായിരുന്നു. 46 ടെസ്റ്റുകളില്‍ നിന്നുമായി 33 ആവറേജില്‍ 2103 റണ്‍സാണ് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനും സ്പിന്‍ ബോളറുമായ ഡുമിനിയുടെ സമ്പാദ്യം. ആറ് സെഞ്ചുറികളും 8 അര്‍ധ ശതകങ്ങളും നേടിയിട്ടുണ്ട്.

ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിലും ശ്രീലങ്കയ്ക്ക് എതിരായ എകദിന-ട്വന്റി-20 പരമ്പരകളിലുമെല്ലാം ഡൂമിനി അമ്പേ പരാജയമായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ടീമിലിടം നേടാനുള്ള സമ്മര്‍ദം താരത്തെ വല്ലാതെ അലട്ടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Sports, JP Duminy, Retirement, Test cricket,  JP Duminy, South Africa all-rounder, announces retirement from Test cricket .

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia