Killed | ജോര്‍ഡനില്‍ വെടിവയ്പ്; 3 പൊലീസുകാര്‍ കൊല്ലപ്പെട്ടു
അമ്മാന്‍: (www.kasargodvartha.com) ജോര്‍ഡനിലുണ്ടായ വെടിവയ്പില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. പൊലീസ് കമാന്‍ഡറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഏറ്റുമുട്ടലിനിടെയാണ് സംഭവമെന്ന് അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച തെക്കന്‍ ജോര്‍ഡനിലാണ് സംഭവം.
സംഭവത്തില്‍ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി ജോര്‍ഡന്‍ പൊലീസ് പറഞ്ഞു. ഓടോമാറ്റിക് തോക്കുകളും വന്‍ തോതില്‍ വെടിക്കോപ്പുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കമാന്‍ഡറെ കൊലപ്പെടുത്തിയതായി സംശയിക്കുന്നവരുടെ സ്ഥലം ഉദ്യോഗസ്ഥര്‍ വളഞ്ഞപ്പോഴാണ് വെടിവെപ്പുണ്ടായതെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു.
വര്‍ധിച്ചുവരുന്ന ഇന്ധനവിലയെച്ചൊല്ലി ട്രക് ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചതിന് പിന്നാലെ പ്രതിഷേധം മാന്‍ അടക്കം നിരവധി നഗരങ്ങളിലേക്ക് വ്യാപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മാന്‍ പ്രവിശ്യയില്‍ പ്രതിഷേധക്കാരും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഡെപ്യൂടി പൊലീസ് ഡയറക്ടര്‍ അബ്ദുര്‍ റസാഖ് ദലാബെ കൊല്ലപ്പെട്ടത്.
Keywords: World, Top-Headlines, news, Crime, Killed, Police, Arrested, Jordan says 3 police officers killed amid unrest over fuel prices.