ഹോളിവുഡ് ചിത്രം ജോക്കറിന്റെ പ്രദര്‍ശനത്തിനിടെ അള്ളാഹു അക്ബര്‍ വിളി; പരിഭ്രാന്തിയോടെ ആളുകള്‍ തിയേറ്ററില്‍ നിന്നും ഇറങ്ങിയോടി; ഇതിനിടെ പലരും താഴെ വീണു; വീണവരെ ചവുട്ടി ആളുകള്‍ പിന്നേയും ഓടി; എങ്ങും കൂട്ടനിലവിളി മാത്രം; പിന്നീട് നടന്ന സംഭവം പറഞ്ഞറിയിക്കാനാവാത്തത്!
Nov 2, 2019, 10:46 IST
പാരീസ്: (www.kasargodvartha.com 02.11.2019) ഹോളിവുഡ് ചിത്രം ജോക്കറിന്റെ പ്രദര്‍ശനത്തിനിടെ അള്ളാഹു അക്ബര്‍ വിളി കേട്ട് ആളുകള്‍ തിയേറ്ററില്‍ നിന്നും ഇറങ്ങിയോടി. എങ്ങും പരിഭ്രാന്തിയും നിലവിളിയും. ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 27 ഞായറാഴ്ചയാണ് സംഭവം അരങ്ങേറിയത്. ഫഞ്ച് മാധ്യമം ലെ പാരീസിയന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാരീസിലെ ഗ്രാന്‍ഡ് റെക്‌സ് തിയറ്ററിലാണ് സംഭവം നടന്നത്.
ഞായറാഴ്ച വൈകുന്നേരം ജോക്കര്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന സമയത്ത് 34 വയസുള്ള ഒരു വ്യക്തി എഴുന്നേറ്റ് നിന്ന് അള്ളാഹു അക്ബര്‍ എന്ന് വിളിക്കുകയായിരുന്നു. ഇതോടെ തിയേറ്ററിലുണ്ടായിരുന്നവര്‍ പരിഭ്രാന്തിയോടെ പുറത്തേക്ക് ഓടി. ഇതിനിടയില്‍ പലരും മറിഞ്ഞുവീണു. ചിലര്‍ വീണവര്‍ക്ക് മുകളിലൂടെ ഇറങ്ങിയോടി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം സംഭവത്തിന് കാരണക്കാരനായ 34കാരനെ പോലീസ് പിടികൂടി. എന്നാല്‍ മാനസിക വൈകല്യമുണ്ടെന്ന് സംശയിച്ച പോലീസ് ഇയാളെ മാനസികാരോഗ്യ വിദഗ്ധന്റെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ഗ്രാന്‍ഡ് റെക്‌സ് തിയേറ്റര്‍ ഡയറക്ടര്‍ ഇതൊരു മോഷണ ശ്രമമാണ് എന്ന വാദവുമായി രംഗത്ത് എത്തിയിരിക്കയാണ്.
പിടിയിലായ വ്യക്തി മോഷണ സംഘത്തിന്റെ ഭാഗമാണെന്നും, ജനങ്ങളെ പരിഭ്രാന്തരാക്കി പുറത്തെത്തിച്ച ശേഷം അവര്‍ ഉപേക്ഷിക്കുന്ന വിലയേറിയ സാധനങ്ങള്‍ മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്നുമാണ് ഡയറക്ടറുടെ ആരോപണം.
എന്നാല്‍ ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത വ്യക്തി മാത്രമല്ല ഇതിന് പിന്നില്‍ ഒരു സംഘം തന്നെയുണ്ടാകാമെന്നും ഗ്രാന്‍ഡ് റെക്‌സ് തിയേറ്റര്‍ ഡയറക്ടര്‍ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ എന്ന മാധ്യമത്തോട് പറഞ്ഞു. ഇതിന് മുന്‍പും ഇത്തരം ഒരു തന്ത്രം പാരീസിലെ മെട്രോയില്‍ ചില കള്ളന്മാര്‍ പയറ്റിയിരുന്നതായും ഇയാള്‍ ആരോപിക്കുന്നു.
ഇത്തരത്തില്‍ കഴിഞ്ഞ മാസം ആദ്യം ജോക്കര്‍ പ്രദര്‍ശിപ്പിച്ച കാലിഫോര്‍ണിയയിലെ ലോംഗ് ബീച്ചിലെ തിയേറ്ററിലും വെടിവയ്പ്പ് നടന്നു എന്ന വ്യാജ ബഹളത്തെ തുടര്‍ന്ന് ആളുകള്‍ പുറത്തേക്ക് ഓടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Joker screening disrupted in Paris as man shouts Allahu Akbar in possible robbery attempt, News, Top-Headlines, Theater, Arrest, Police, World.