city-gold-ad-for-blogger

Minister Resigns | വധശിക്ഷ സംബന്ധിച്ച പരാമര്‍ശം വിവാദമായതിന് പിന്നാലെ ജപാന്‍ മന്ത്രി രാജിവച്ചു

ടോക്യോ: (www.kasargodvartha.com) വധശിക്ഷ സംബന്ധിച്ച് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ ജപാന്‍ നീതിന്യായ മന്ത്രി യസുഹിരോ ഹനാഷി രാജിവച്ചു. പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദക്ക് അദ്ദേഹം രാജിക്കത്ത് സമര്‍പിച്ചു. അതേസമയം ഹനാഷിക്ക് പകരക്കാരനായി മുന്‍ കൃഷിമന്ത്രി കെന്‍ സൈറ്റോയെ നിയമിച്ചു.

പാര്‍ടി യോഗത്തിലാണ് രണ്ടു ദിവസംമുമ്പ് 'വധശിക്ഷയില്‍ ഒപ്പുവെക്കുമ്പോള്‍ മാത്രമാണ് താന്‍ ശ്രദ്ധിക്കപ്പെടുന്നത്' എന്ന അഭിപ്രായപ്രകടനം നടത്തിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. നീതിന്യായ മന്ത്രിയെന്ന നിലയില്‍, വധശിക്ഷക്ക് വിധിക്കപ്പെട്ടയാളെ തൂക്കിലേറ്റുന്നതിനുള്ള എല്ലാ ഉത്തരവുകളിലും ഒപ്പിടുക എന്നത് ഹനാഷിയുടെ ഉത്തരവാദിത്തമായിരുന്നു.

Minister Resigns | വധശിക്ഷ സംബന്ധിച്ച പരാമര്‍ശം വിവാദമായതിന് പിന്നാലെ ജപാന്‍ മന്ത്രി രാജിവച്ചു

കാബിനറ്റ് പുനഃസംഘടനയുടെ ഭാഗമായി ഓഗസ്റ്റില്‍ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചെങ്കിലും വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടാന്‍ അധികാരം നല്‍കിയിരുന്നില്ല. പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തുനിന്നും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നാലെയാണ് യസുഹിരോ ഹനാഷി രാജിക്കത്ത് സമര്‍പിച്ചത്.

Keywords: Japan, News, World, Top-Headlines, Minister, Japan's justice minister resigns after death penalty quip.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia