150 യാത്രികര്‍ സ്വന്തം പൗരന്മാര്‍, എന്നിട്ടും വ്യോമാതിർത്തി കടക്കാന്‍ കാത്തിരുന്നു; ഫ്ലൈദുബൈ വിമാനം വെടിവച്ചിടാൻ ഇസ്റാഈൽ യുദ്ധവിമാനങ്ങൾ സജ്ജമാക്കിയിരുന്നതായി റിപ്പോർട്ട്
● സിബിഎസ് ന്യൂസാണ് ഈ സുപ്രധാന സുരക്ഷാ വിവരങ്ങൾ പുറത്തുവിട്ടത്
● 2026 സെപ്റ്റംബർ 30 ബുധനാഴ്ച ദുബൈ–ടെൽ അവീവ് സർവീസിനിടെയായിരുന്നു സംഭവം
● കോക്ക്പിറ്റിൽ നിന്ന് മറുപടി ലഭിക്കാതിരുന്നതോടെ വ്യോമപാത അടച്ച് യുദ്ധവിമാനങ്ങൾ പറന്നുയർന്നു
● വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ വിമാനം സുരക്ഷിതമായി താഴെയിറക്കി
ടെൽ അവീവ്: (KasargodVartha) ദുബൈയിൽ നിന്നും ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബൈ വിമാനത്തിൽ കോ-പൈലറ്റ് വിമാനം റാഞ്ചാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത്. ഫ്ലൈദുബൈ വിമാനം തട്ടിയെടുത്ത് വ്യോമാതിർത്തി കടന്നെത്തിയിരുന്നെങ്കിൽ വെടിവച്ചിടാൻ ഇസ്റാഈൽ വ്യോമസേന പൂർണമായി തയ്യാറെടുത്തിരുന്നതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇതിനായി യുദ്ധവിമാനങ്ങളെ സജ്ജമാക്കിയിരുന്നു. 150 ഇസ്റാഈൽ യാത്രികർ വിമാനത്തിൽ ഉണ്ടായിരുന്നു. രാജ്യസുരക്ഷ മുൻനിർത്തി കടുത്ത നടപടിയിലേക്ക് കടക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു.
ഇന്ത്യൻ പൈലറ്റിന് നേരെ ആക്രമണം
2026 സെപ്റ്റംബർ 30 ബുധനാഴ്ച ദുബൈയിൽനിന്ന് ടെൽ അവീവിലേക്കു പോയ വിമാനത്തിലാണ് സംഭവം. പറക്കുന്നതിനിടെ കോ-പൈലറ്റ് ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത്ത് മച്ഛറിനെ ക്രാഷ് ആക്സ് (മഴു) ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഇസ്റാഈൽ വ്യോമസേന ഫ്ലൈദുബൈ വിമാനത്തിലെ പൈലറ്റുമാരുമായി ആശയവിനിമയത്തിനു നിരന്തരം ശ്രമിച്ചിരുന്നെങ്കിലും കോക്ക്പിറ്റിൽ സംഘർഷം നടക്കുന്നതിനാൽ യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് ഇസ്റാഈൽ യുദ്ധവിമാനങ്ങൾ സജ്ജമാക്കുകയും വിമാനത്താവളത്തിലെ വ്യോമപാത അടയ്ക്കുകയും ചെയ്തത്.
അക്രമിയെ കീഴടക്കി യാത്രക്കാർ
കോ-പൈലറ്റിൻ്റെ ആക്രമണത്തെ ക്യാപ്റ്റൻ സ്മിത്ത് മച്ഛാർ ചെറുത്തു. തുടർന്ന് അദ്ദേഹം കോക്ക്പിറ്റിൻ്റെ വാതിൽ തുറന്നതിനെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാർ ഇടപെട്ട് അക്രമിയെ കീഴടക്കുകയായിരുന്നു.
ഇതിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ വിമാനത്തിൻ്റെ നിയന്ത്രണം അടിയന്തരമായി ഏറ്റെടുക്കുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: CBS News reports Israel prepared to shoot down a Flydubai flight after a co-pilot attacked Indian captain Smith Machhar.
#FlydubaiIncident #IsraelAirspace #CaptainSmithMachhar #AviationSecurity #MiddleEastNews #MalayalamNews #CBSNews #RenuNews






