ഭീകരവാദത്തെ പിന്തുണക്കുന്നുവെന്ന് ആരോപണം; അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടാനൊരുങ്ങി ഇസ്രാഈല്‍
Aug 7, 2017, 10:47 IST
ജറുസലേം:(www.kasargodvartha.com 07.08.2017) ഭീകരവാദത്തെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ് അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടാനൊരുങ്ങി ഇസ്രാഈല്‍. ഇസ്രാഈല്‍ വാര്‍ത്താവിനിമയ വകുപ്പാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കിയത്. ഞായറാഴ്ചയാണ് ഇസ്രാഈലിലെ പ്രാദേശിക ഓഫീസ് അടച്ചുപൂട്ടാന്‍ വാര്‍ത്താവിനിമയ മന്ത്രി അയ്യൂബ് കാര ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് നിയമം പാസാക്കാനുള്ള പ്രമേയം അടുത്ത പാര്‍ലമെന്റില്‍ വെക്കുമെന്നും അദ്ദേഹം അറിയിച്ചു.
അല്‍ജസീറയുടെ റിപോര്‍ട്ടര്‍മാര്‍ക്ക് നല്‍കിയ പ്രസ് കാര്‍ഡുകള്‍ പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ താത്പര്യ പ്രകാരമാണ് ചാനല്‍ അടച്ചു പൂട്ടാനൊരുങ്ങുന്നത്. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനല്‍ നേരത്തെ അറബ് രാജ്യങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. അല്‍ ജസീറ ചാനല്‍ ഭീകരവാദത്തെ പിന്തുണക്കുന്നുവെന്നാണ് ആരോപണം. ഈജിപ്ത്, സഊദി അറേബ്യ, യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളാണ് അല്‍ജസീറയെ വിലക്കിയിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Report, Office, Minister, Saudi Arabia, UAE, Israel moves to close Al Jazeera, ban its journalists.