city-gold-ad-for-blogger

IOC UK | കർണാടകയിലെ കോൺഗ്രസ് വിജയം: യുകെയിൽ ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ്‌ സംഘടിപ്പിച്ച ആഘോഷങ്ങൾ ആവേശോജ്വലമായി

ലൻഡൻ: (www.kasargodvartha.com) കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ ഉജ്വല വിജയത്തിൽ യുകെയിൽ ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് നടത്തിയ ആഘോഷം ആവേശം വിതറി. ലൻഡനിലെ ഹെയ്‌സിൽ നടന്ന പരിപാടിയിൽ പൂത്തിരികൾ കത്തിച്ചും പടക്കം പൊട്ടിച്ചും കേക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് വിജയാഘോഷം സംഘടിപ്പിച്ചത്.

IOC UK | കർണാടകയിലെ കോൺഗ്രസ് വിജയം: യുകെയിൽ ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ്‌ സംഘടിപ്പിച്ച ആഘോഷങ്ങൾ ആവേശോജ്വലമായി

സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഇൻഡ്യക്കാർ ഒന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലൻഡൻ സന്ദർശനം യുകെയിലെ കോൺഗ്രസ്‌ പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു. ഇതിന്റെ അലയൊലിയായിരുന്നു ആഘോഷങ്ങൾ.

IOC UK | കർണാടകയിലെ കോൺഗ്രസ് വിജയം: യുകെയിൽ ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ്‌ സംഘടിപ്പിച്ച ആഘോഷങ്ങൾ ആവേശോജ്വലമായി

ആഘോഷ പരിപാടികൾ എഐസിസി മീഡിയ ചെയർപേഴ്സൺ സുപ്രിയ ശ്രീനാതെ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഐഒസി നാഷണൽ പ്രസിഡന്റ് കമൽ ദളിവാൽ അധ്യക്ഷത വഹിച്ചു. സെക്രടറി ഗെമ്പ വേണുഗോപാൽ, യൂത് വിങ് പ്രസിഡന്റ് വിക്രം, കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ചർചകളിലും സംവാദങ്ങളിലും റോമി കുര്യാക്കോസ്, ബോബിൻ ഫിലിപ്പ്, അപ്പച്ചൻ കണ്ണഞ്ചിറ, തോമസ് ഫിലിപ്പ്, ജോർജ് ജേക്കബ്, അശ്വതി നായർ എന്നിവർ സംസാരിച്ചു.

Keywords: News, World, London, Karnataka, Election, Congress, IOC Celebrates Karnataka Victory in London.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia