മെഡിക്കല്‍ അശ്രദ്ധകള്‍ പെരുകുന്നു; ആരോഗ്യരംഗത്ത് പിടിമുറുക്കാന്‍ യുഎഇ: എല്ലാ ഡേകെയര്‍ ആരോഗ്യസ്ഥാപനങ്ങള്‍ക്കും അന്താരാഷ്ട്ര അംഗീകാരം നിര്‍ബന്ധമാക്കുന്നു, അംഗീകാരം നേടുന്നതിനായി സമയപരിധി
May 15, 2019, 16:23 IST
ദുബൈ: (www.kasargodvartha.com 15.05.2019) യുഎഇയിലെ എല്ലാ ഡേകെയര്‍ ആരോഗ്യസ്ഥാപനങ്ങള്‍ക്കും അന്താരാഷ്ട്ര അംഗീകാരം നിര്‍ബന്ധമാക്കുന്നു. അംഗീകാരം നേടുന്നതിനായി ദുബൈ ആരോഗ്യ വകുപ്പ് 18 മാസത്തെ സമയം നല്‍കി. അന്താരാഷ്ട്ര അംഗീകാരം ഇതുവരെ ആശുപത്രികള്‍ക്ക് മാത്രം മതിയായിരുന്നു. നിലവില്‍ യുഎഇയിലെ 97 ശതമാനം ആശുപത്രികളും അന്താരാഷ്ട്ര അംഗീകാരമുള്ളവയാണ്. ദുബൈയില്‍ ഇടുപ്പെല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഇന്ത്യക്കാരി മരിച്ചതിന്റെ പിന്നാലെയാണ് ഈ തീരുമാനം. ആരോഗ്യവകുപ്പ് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രോഗികളുടെ സുരക്ഷിതത്വത്തിനാണ് മുഖ്യപരിഗണന നല്‍കുന്നതെന്നും അതിന് കോട്ടം വരുന്നതൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ദുബൈ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഹുമൈദ് അല്‍ ഖുതമി പറഞ്ഞത്. ദുബൈയില്‍ സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്കിടെ 24-കാരിയായ സ്വദേശി അബോധാവസ്ഥയില്‍ ആയതടക്കമുള്ള മെഡിക്കല്‍ അശ്രദ്ധകള്‍ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ വകുപ്പ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതുപോലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഓരോ സംഭവങ്ങളും ഇഴകീറി പരിശോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഹെല്‍ത്ത് റെഗുലേഷന്‍ വിഭാഗം സിഇഒ ഡോ. മര്‍വാന്‍ അല്‍ മുഅല്ല അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: International approval of daycare in Dubai, Dubai, news, World, Top-Headlines, Press meet.