Medal hopes | പിവി സിന്ധു ഇല്ല; ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യയുടെ മെഡല്‍ പ്രതീക്ഷ ഇവരില്‍
Aug 19, 2022, 19:57 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപിന്റെ 27-ാമത് എഡിഷന്‍ ടോക്യോയില്‍ ഓഗസ്റ്റ് 22 മുതല്‍ 28 വരെ നടക്കും. 45 വര്‍ഷത്തെ ചരിത്രത്തില്‍ ജപാനില്‍ നടക്കുന്ന ആദ്യ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപാണിത്. അഞ്ച് വ്യത്യസ്ത ഇനങ്ങളിലായി 46 രാജ്യങ്ങളില്‍ നിന്നുള്ള 364 താരങ്ങള്‍ പങ്കെടുക്കും. ഇന്‍ഡ്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ആരെന്നറിയാം. എന്നിരുന്നാലും, ഇന്‍ഡ്യയുടെ ഏറ്റവും വിജയകരമായ താരം പിവി സിന്ധു മത്സരിക്കുന്നില്ല.
ലക്ഷ്യം സെന്‍:
നിലവില്‍ പുരുഷ സിംഗിള്‍സില്‍ പത്താം റാങ്കുകാരണ് ലക്ഷ്യ. അടുത്തിടെ സമാപിച്ച ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത് ഗെയിംസിലെ മിന്നുന്ന പ്രകടനവും സ്വര്‍ണ നേട്ടവും അദ്ദേഹത്തെ മത്സരത്തിലെ ശ്രദ്ധാ കേന്ദ്രമാക്കുന്നു. ലോക ചാംപ്യന്‍ഷിപില്‍ തന്റെ രണ്ടാം മെഡല്‍ നേട്ടമാണ് താരം ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഈ ഇനത്തില്‍ വെങ്കലം നേടിയിരുന്നു.
കിഡംബി ശ്രീകാന്ത്:
കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ് വെള്ളി മെഡല്‍ ജേതാവ് കിഡംബി ശ്രീകാന്ത് സിംഗപൂര്‍ ഓപണിന്റെയും ഇന്‍ഡോനേഷ്യ ഓപണിന്റെയും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. കോമണ്‍വെല്‍ത് ഗെയിംസില്‍ പുരുഷ സിംഗിള്‍സില്‍ വെങ്കലവും മിക്സഡ് ഡബിള്‍സില്‍ വെള്ളിയും നേടി. ഇക്കുറി ലോക ചാംപ്യന്‍ഷിപില്‍ സ്വര്‍ണം നേടാന്‍ കിണഞ്ഞുശ്രമിക്കും.
സൈന നെഹ്വാള്‍:
രണ്ട് തവണ കോമണ്‍വെല്‍ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവും 2017ലെ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് വെങ്കല മെഡല്‍ ജേതാവുമായ സൈന നെഹ്വാളിന് പരിക്ക് മൂലം ബര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത് ഗെയിംസ് നഷ്ടമായി. ലോകതലത്തില്‍ ഇന്‍ഡ്യക്ക് വീണ്ടും വിജയം കൊണ്ടുവരാന്‍ സൈനയ്ക്ക് കഴിയും.
സാത്വിക്സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി:
2022 കോമണ്‍വെല്‍ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഈ സഖ്യം വീണ്ടും ഏറ്റുമുട്ടും. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപില്‍ മെഡല്‍ നേടുകയാണ് ഇരു താരങ്ങളുടെയും ലക്ഷ്യം.

Keywords: News, World, World-Badminton-Championships, India, Sports, Championship, India's medal hopes in the World Badminton Championship.